ഓഡിയോ ലോഞ്ചിനിടെ സഹപ്രവര്‍ത്തകനെ വേദിയില്‍വെച്ച് അപമാനിച്ചെന്ന് ആരോപിച്ച് തെന്നിന്ത്യന്‍ നടി നിത്യ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ‘കാതലിക്ക് നേരമില്ലൈ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. വേദിയിലേക്ക് കയറിയ നിത്യയെ കണ്ട സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാൾ ഷേക്ക് ഹാൻഡിനായി കൈ നീട്ടി അടുത്തെത്തി. എന്നാൽ നിത്യ മേനോന്‍ അത് നിരസിക്കുകയായിരുന്നു. തനിക്ക് സുഖമില്ലെന്നും കൈ കുലുക്കിയാൽ അസുഖമുണ്ടെങ്കിൽ പകരുമെന്നുമായിരുന്നു നിത്യ അയാളോട് പറഞ്ഞത്.
എന്നാല്‍ അതിന് മുമ്പ് നടന്‍ വിനയ് റായ് സ്റ്റേജിലേക്ക് വന്നപ്പോള്‍ നടി ചേര്‍ത്തുപിടിക്കുന്നതും വീഡിയോയില്‍ കാണാം. ചടങ്ങിന്റെ തുടക്കത്തില്‍ സംവിധായകന് മിഷ്‌കിനെ നിത്യ കവിളില്‍ ചുംബിക്കുന്നുണ്ട്. മിഷ്‌കിന്‍ നിത്യയുടെ കൈയില്‍ തിരികെ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ നടന്‍ ജയം രവിയെ കെട്ടിപ്പിടിച്ച് നിത്യ സ്‌നേഹം പങ്കുവെക്കുന്നതും കാണാം.
ALSO READ; 31 കോടി കടന്ന് കളക്ഷൻ, ‘ഐഡന്റിറ്റി’ ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്; തെലുങ്കിലും ഹിന്ദിയിലും റിലീസ് ഉടൻ
ഇത് വൈറലായതോടെയാണ് നിത്യയ്‌ക്കെതിരെ സോഷ്യല്‍ മീഡയയില്‍ നിരവധി പോസ്റ്റുകളും കമന്‍റുകളും പ്രത്യക്ഷപ്പെട്ടത്. ഒരാളെ അപമാനിക്കുന്നതിന് തുല്ല്യമായ പ്രവര്‍ത്തിയാണ് നടി ചെയ്തതെന്നും താരപ്രഭാവമില്ലെങ്കിലും അസിസ്റ്റന്റ്‌സും മനുഷ്യന്‍മാരാണെന്നും പോസ്റ്റുകളില്‍ പറയുന്നു. ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക സംവിധാനം ചെയ്യുന്ന ചിത്രമായ കാതലിക്ക നേരമില്ലൈ ജനുവരി 14-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Worst behaviour from #Nithyamenon !pic.twitter.com/8mmHTcYg4a
— Kolly Censor (@KollyCensor) January 9, 2025
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here