നിത്യാനന്ദയ്ക്ക് അയോധ്യയിലേക്ക് ക്ഷണം, പങ്കെടുക്കുമെന്ന് അറിയിപ്പ്; എക്‌സിലൂടെ ഷെഡ്യൂളും പങ്കിട്ടു

സ്വയം പ്രഖ്യാപിത ദൈവം നിത്യാനന്ദയ്ക്ക് അയോധ്യയിലെ പ്രതിഷ്ഠാചടങ്ങില്‍ ക്ഷണം ലഭിച്ചെന്ന് റിപ്പാര്‍ട്ട്. ഇക്കാര്യം ഇയാള്‍ എക്‌സിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കേസില്‍ പ്രതിയായ നിത്യാനന്ദ അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് എക്‌സില്‍ കുറിച്ചിരിക്കുന്നത്. മാത്രമല്ല ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ഷെഡ്യൂളും ഇയാള്‍ പങ്കുവച്ചിട്ടുണ്ട്.

ALSO READ:  കൊടുങ്ങല്ലൂരിൽ ശ്രീനാരായണ ഗുരുവിന്റെ നോട്ടീസ് വിതരണം ചെയ്ത സിപിഐ ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ കയ്യേറ്റം

”ചരിത്രപരവും അസാധാരണവുമായ ഈ ചടങ്ങ് ആരും ഒഴിവാക്കരുത്. ശ്രീരാമ ഭഗവാന്‍ പ്രാണപ്രതിഷ്ഠാചടങ്ങിലൂടെ വിഗ്രഹത്തില്‍ പ്രവേശിക്കും. ഇതോടെ അദ്ദേഹം ലോകത്തെ അനുഗ്രഹിക്കാന്‍ ഇറങ്ങുകയും ചെയ്യും” എക്‌സില്‍ നിത്യാനന്ദ കുറിച്ചു.
ഔദ്യോഗികമായ ക്ഷണം ലഭിച്ചതിനാല്‍ നിത്യാനന്ദ ഈ വലിയ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പറഞ്ഞാണ് എക്‌സിലെ കുറിപ്പ് അവസാനിക്കുന്നത്.

2010ല്‍ നിത്യാനന്ദയ്ക്ക് എതിരെ ഇയാളുടെ ഡ്രൈവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. 2020ലാണ് ഇയാള്‍ ഇന്ത്യ വിട്ടെന്ന് ഇയാളുടെ ഡ്രൈവര്‍ തന്നെ അറിയിച്ചത്. നാളെയാണ് അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുക. ജനുവരി 23ന് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നു നല്‍കും.

ALSO READ:  മനുഷ്യച്ചങ്ങലക്ക് അഭിവാദ്യമർപ്പിച്ച പ്രസീത ചാലക്കുടിയ്ക്ക് ഭീഷണി, സ്നേഹിക്കുന്നവര്‍ എന്നും കൂടെയുണ്ടാകുമെന്ന് വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News