കേരളത്തെ അഭിനന്ദിച്ച് നീതിഅയോഗ്;ആയുഷ് ഒ.പി വിഭാഗത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സേവനം നല്‍കുന്നത് കേരളത്തില്‍

കേരളത്തെ അഭിനന്ദിച്ച് നീതിഅയോഗ്. ആയുഷ് ഒ.പി വിഭാഗത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സേവനം നല്‍കുന്നത് കേരളത്തില്‍. റിപ്പോർട്ടിൽ കേരളത്തിലെ മു‍ഴുവൻ സമയ യോഗ പരിശീലകരുടെ ലഭ്യതയെ കുറിച്ചും പ്രത്യേക പരാമർശം.

Also read:കണ്ണൂരിന്റെ കിരീട നേട്ടം ഗവർണ്ണർക്കുള്ള മറുപടി: ഇ പി ജയരാജൻ

ദേശീയതല അവലോകനത്തിന്റെ ഭാഗമായി നീതിഅയോഗ് ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന പ്രതിനിധി സംഘം ആയുഷ് ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്ററുകള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമുള്ള റിപ്പോര്‍ട്ടിലാണ് കേരളത്തെ അഭിനന്ദിച്ചത്. ആയുഷ് സേവനങ്ങള്‍ക്കായുള്ള ഒ.പി വിഭാഗത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സേവനം നല്‍കുന്നത് കേരളത്തിലാണ്. ദിവസേന ആയുഷ് ഒ.പി വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് ഈ രംഗത്തെ സ്വീകാര്യതയും മുന്‍ഗണനയും സൂചിപ്പിക്കുന്നതാണ്. മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും കേരളം മികവ് പുലര്‍ത്തി. ഒരു ക്യാമ്പില്‍ ഏകദേശം 600 പേര്‍വരെ എത്തുന്നുണ്ട്. ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ്.

Also read:ബന്ധുക്കളായ യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം; സംഭവം കർണാടകയിൽ

ആയുഷ് മെഡിക്കല്‍ സേവനങ്ങളോടുള്ള ജനങ്ങളുടെ പൊതു മുന്‍ഗണനയിലും കേരളം ഒന്നാമതാണ്. സംസ്ഥാനത്ത് ആയുഷ് മേഖലയില്‍ കൈവരിച്ച സുപ്രധാന പുരോഗതിയിലും സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളത്തില്‍ മുഴുവന്‍ സമയ യോഗ പരിശീലകരുടെ ലഭ്യത ഉറപ്പാക്കി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് യോഗയ്ക്കായി പരിശീലകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം, ഗുണഭോക്താക്കളുടെ എണ്ണവും യോഗ സെഷനുകളും വര്‍ധിപ്പിച്ചു.. ആയുഷ് വെല്‍നെസ് സെന്ററുകളിലെ ശുചിത്വമുള്ള ശുചിമുറികളും മികച്ച നിലവാരം പുലര്‍ത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുഷ് രംഗത്ത് കേരളം നല്‍കുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണ് നീതി ആയോഗിന്റെ അഭിനന്ദനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News