മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നിതിൻ ഗഡ്കരി; ദേശീയ പാത വികസനത്തിൽ കേരളം മുടക്കിയ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം ധനമന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകി ഗതാഗത വകുപ്പ് മന്ത്രി

ദേശീയ പാത വികസനത്തിനായി ഭൂമി ഏറ്റെടുത്ത വകയിൽ കേരളം മുടക്കിയ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം കേന്ദ്രധനമന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാത വികസനത്തിനും അനുബന്ധ ഭൂമി ഏറ്റെടുക്കലുമായും ബന്ധപ്പെട്ട് കേരള സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്ന കേന്ദ്രമന്ത്രി ഡോ.ജോൺ ബ്രിട്ടാസ് എംപിയുടെ അനുബന്ധചോദ്യത്തിന് മറുപടിയായാണ് ഈ ഉറപ്പ് നല്കിയത്.

Also read: വിദ്യാഭ്യാസ ബജറ്റ് വിഹിതം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുഴുവന്‍ ചെലവ് ജിഡിപിയുടെ 0.4% മാത്രം

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 6000 കോടി രൂപയോളം കേരളം ഇതുവരെ ചെലവഴിച്ചിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തുകകളൊന്നും സംഭാവന ചെയ്യാത്തപ്പോഴാണ് കേരളം ഇത്തരത്തിൽ ഭീമമായ തുക കടമെടുത്ത് കേന്ദ്രത്തിന് നല്കിയിട്ടുള്ളത്. അതിനാൽ ഈ തുക കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കുകയാണെങ്കിൽ കേരളത്തിന് കൂടുതൽ പണം വിനിയോഗിക്കാൻ കഴിയുമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ പറഞ്ഞു.

Also read: യുഎപിഎ കേസുകള്‍; ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം വളരെ കുറവെന്ന് സമ്മതിച്ച് കേന്ദ്രം, മറുപടി ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

ജോൺ ബ്രിട്ടാസ് എംപിയുടെ ആവശ്യം തന്റെ വകുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന കാര്യമല്ലെങ്കിലും ഒരു നല്ല ആശയം എന്ന നിലയ്ക്ക് വിഷയം കേന്ദ്രധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച ചെയ്യാമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നല്കി. മാത്രമല്ല കേരളത്തിന്റെ വികസനത്തിന് തുല്യമായ പ്രാധാന്യം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News