പെട്രോള്‍ വില ലിറ്ററിന് 15 രൂപയാക്കും; ബിജെപി റാലിയില്‍ വാഗ്ദാനവുമായി നിതിന്‍ ഗഡ്കരി

രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ബിജെപി റാലിയിലായിരുന്നു നിതിന്‍ ഗഡ്കരിയുടെ വാഗ്ദാനം. എഥനോളും വൈദ്യുതിയും ഉപയോഗിച്ചുളള വാഹനങ്ങള്‍ വ്യാപകമാവുകയാണെന്നും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന വിധത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

Also read- ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ അനധികൃത കെട്ടിടം പൊളിച്ചുനീക്കി സര്‍ക്കാര്‍

ദില്ലി, ബംഗളൂരു, മുംബൈ എന്നീ പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍ വില കൂടുതലാണ്. ഗതാഗതത്തിന്റെ കാര്യത്തില്‍ ചില നിബന്ധനകള്‍ പാലിച്ചാല്‍ പെട്രോള്‍ വില കുറക്കാനാകും. ലിറ്ററിന് 15 രൂപ എന്നത് സ്വപ്നമായി തോന്നും. ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയുകയും ജനങ്ങള്‍ വൈദ്യുതിയും എഥനോളും ഉപയോഗിക്കുന്ന വാഹനങ്ങളെ ആശ്രയിച്ചാല്‍ ഈ സാഹചര്യം യാഥാര്‍ത്ഥ്യമാകുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

Also read- ലാന്‍ഡ് റോവറില്‍ ട്രക്ക് പാഞ്ഞുകയറി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറിനും മകനും അത്ഭുത രക്ഷപ്പെടല്‍

കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന എഥനോള്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ നിരത്തുകളിലെത്തും. ഈ വാഹനങ്ങള്‍ ശരാശരി 60 ശതമാനം എഥനോളിലും 40 ശതമാനം വൈദ്യുതിയിലും പ്രവര്‍ത്തിക്കും. ഇത് യാഥാര്‍ത്ഥ്യമായാല്‍ പെട്രോള്‍ ലിറ്ററിന് 15 രൂപ നിരക്കില്‍ ലഭ്യമാകും. ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മലിനീകരണവും ഇറക്കുമതിയും കുറയും. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News