നിരത്തുകളില്‍ ഫ്ലൂട്ടും ശംഖും തബലയും അടങ്ങുന്ന വാദ്യോപകരണങ്ങള്‍: ഹോണ്‍ ശബ്ദം അവസാനിപ്പിക്കുമെന്ന് നിതിന്‍ ഗഡ്കരി

നിരത്തുകളിലെ ശബ്ദ മലീനികരണം കുറയ്ക്കാന്‍ വാഹനത്തിന്‍റെ ഹോണ്‍ ശബ്ദത്തിന് പകരം സംഗീതോപകരണങ്ങളുടെ ശബ്ദം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ശബ്‍ദമലിനീകരണം നിയന്ത്രിക്കുന്നത് വളരെ പ്രധാനമായതിനാൽ വിഐപി വാഹനങ്ങളിലെ സൈറണുകൾ അവസാനിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് അദ്ദേഹം പറഞ്ഞത്. പൂനെയിലെ ചാന്ദ്‌നി ചൗക്കിലെ മള്‍ട്ടി ലെവല്‍ മേൽപ്പാലം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്.

ALSO READ:  ഹരിയാന വര്‍ഗീയ കലാപം: നിര്‍ത്തിവെച്ച ബ്രിജ്മണ്ഡല്‍ ജലാഭിഷേക് യാത്ര പുനരാരംഭിക്കാന്‍ സംഘപരിവാര്‍ നീക്കം

വിഐപി വാഹനങ്ങളിലെ സൈറണുകൾ കൂടി അവസാനിപ്പിക്കാൻ താൻ ആലോചിക്കുന്നുവെന്നും ഹോണുകളുടെയും സൈറണുകളുടെയും ശബ്‍ദത്തിന് പകരം ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശാന്തമായ സംഗീതം നൽകണമെന്നും ഗഡ്‍കരി പറഞ്ഞു. “സൈറൺ നാദത്തിന് പകരം ബസുരി (പുല്ലാങ്കുഴൽ), തബല, ശംഖ് തുടങ്ങിവയുടെ ശബ്‍ദം കൊണ്ടുവരുന്ന ഒരു നയമാണ് ഞാൻ ഉണ്ടാക്കുന്നത്. ആളുകൾ ശബ്ദമലിനീകരണത്തിൽ നിന്ന് മോചിതരാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,”- ഗഡ്കരി പറഞ്ഞു.

ALSO READ: കേരളത്തെ കേന്ദ്രം സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുന്നു, പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News