33 വർഷങ്ങൾക്ക് ശേഷം വീണ്ടും തിരികെയെത്തി മലയാളികളുടെ ഗന്ധർവ്വൻ

ഞാൻ ഗന്ധർവനിലൂടെ ഗന്ധർവനായി മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ നടൻ നിതീഷ് ഭരദ്വാജ് 33 വർഷങ്ങൾക്ക് ശേഷം വീണ്ടും തിരികെ മലയാളത്തിലേക്ക്. ജയസൂര്യ നായകനാവുന്ന കത്തനാർ എന്ന ചിത്രത്തിലൂടെയാണ് തരാം വീണ്ടും എത്തുന്നത്.ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് നിതീഷ് അഭിനയിക്കുന്നത്.

ALSO READ: കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച കേസ്; 15 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു
പത്മരാജന്റെ ഞാൻ ഗന്ധർവ്വൻ ചിത്രത്തിൽ ഗന്ധർവ്വന്റെ റോളിലായിരുന്നു നിതീഷ് എത്തിയത്. അതേസമയം മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണൻ ആയും നിതീഷ് ഭരദ്വാജ് വേഷമിട്ടിരുന്നു.ഇന്ത്യൻ സിനിമയിലെ നിരവധി താരങ്ങളാണ് കത്തനാരിൽ എത്തുന്നത്. അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ നായിക.കൂടാതെ പ്രഭുദേവ, സാൻഡി മാസ്റ്റർ തുടങ്ങി നിരവധി പേരും വേഷമിടുന്നു.

ഹോളിവുഡ് സിനിമകളിൽ കണ്ടുവരുന്ന വെർച്വൽ പ്രൊഡക്ഷൻ രീതിയിൽ ചിത്രീകരിക്കുകയും ഈ ചിത്രീകരണത്തിനായി ഇന്ത്യയിലെ തന്നെ ആദ്യത്തെ വെർച്വൽ പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തിരുന്നു. പീരിയോഡിക് ഫാന്റസി ഹൊറർ ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിന് ഡോ. ആർ രാമാനന്ദ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.ചിത്രത്തിന്റെ ആദ്യഭാഗം 2024 അവസാനത്തോടെ റിലീസ് ആയേക്കുമെന്നാണ് സൂചന.

ALSO READ: ഇടിച്ചിട്ട് വാഹനം നിർത്താതെ പോയി; വയോധികന് ദാരുണാന്ത്യം

വെർച്വൽ പ്രൊഡക്ഷൻ ടെക്‌നോളജി ഉപയോഗിച്ച് 45,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കസ്റ്റം-ബിൽഡ് സ്റ്റുഡിയോയിലാണ് കത്തനാരിന്റെ ചിത്രീകരണം പൂർണമായി നടന്നത്. മലയാളത്തിനൊപ്പം ഇംഗ്ലീഷ്, 17 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News