ജെഡിയു ദേശീയ അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ സിംഗ് അഥവാ ലലന്‍ സിംഗ് സ്ഥാനം രാജിവച്ചു. ദില്ലിയില്‍ നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ലലന്‍ സിങ് 29നു പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ സ്ഥാനമൊഴിയാന്‍ സാധ്യതയുള്ളതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. രാജിക്കത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു നല്‍കിയതായും അഭ്യൂഹമുണ്ടായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ വിളിച്ചു ചേര്‍ത്ത ദേശീയ കൗണ്‍സില്‍, ദേശീയ നിര്‍വാഹക സമിതി യോഗങ്ങള്‍ പാര്‍ട്ടിയിലെ നേതൃമാറ്റത്തിനും സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ദേശീയ അധ്യക്ഷനെന്ന നിലയില്‍ ലലന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടായിരുന്നതായാണ് വിവരം.
ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായി ലലന്‍ കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നുവെന്ന ആക്ഷേപവുമുണ്ട്. ജെഡിയു പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കണമെന്ന നിതീഷിന്റെ നിര്‍ദേശം നടപ്പാക്കുന്നതിലും ലലന്‍ പരാജയപ്പെട്ടു. ബിഹാറിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ജെഡിയുവിനു തുടര്‍ച്ചയായി പരാജയമുണ്ടായതും പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പുയര്‍ത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here