ബിജെപി പ്രവേശനം സംബന്ധിച്ച് എംഎൽഎമാരുടെ സുപ്രധാന യോഗം വിളിച്ച് നിതീഷ് കുമാർ. ഞായറാഴ്ച 10 മണിയ്ക്ക് പട്നയിൽ വെച്ച് നടക്കുന്ന യോഗത്തിലേക്ക് എംപിമാരെയും വിളിപ്പിച്ചിട്ടുണ്ട്. തിരക്കിട്ട ഈ നീക്കം നിതീഷിന്റെ ബിജെപിയിലേക്കുള്ള മാറ്റത്തിന് വേണ്ടിയാണോ എന്ന ചർച്ചകൾ ഇപ്പോൾ ശക്തമാവുകയാണ്.
ALSO READ: സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഭരണഘടനാ ആമുഖത്തിൽ നിന്നൊഴിവാക്കി കേന്ദ്ര സർക്കാർ
അതേസമയം, നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യത്തിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ജെഡിയു. ഇന്ത്യ സഖ്യത്തില്‍ തുടരുമെന്ന് ജെഡിയു ബീഹാര്‍ അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ പ്രതികരിച്ചു. സഖ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും ജെഡിയു ആവശ്യപ്പെട്ടു. അതിനിടെ നിതീഷ് കുമാര്‍ രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടത് രാജിവയ്ക്കാനാണെന്ന അഭ്യൂഹങ്ങള്‍ക്കും കാരണമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here