നിതീഷ് കുമാര്‍ രാജിവച്ചേക്കും; ബിജെപി പിന്തുണയില്‍ പുതിയ മന്ത്രിസഭ

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് വൈകിട്ട് ഏഴ് മണിയോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറും. നാളെ ബിജെപി പിന്തുണയില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേല്‍ക്കും. നാളെ ജെഡിയു നിയമസഭാ കക്ഷിയോഗവും ചേരും.

ALSO READ: നഗരത്തിലെ ജനങ്ങളുടെ പ്രാഥമികാരോഗ്യം ഉറപ്പാക്കാന്‍ സർക്കാർ; ‘നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍’ നാടിന് സമര്‍പ്പിക്കും

ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കിയേക്കും. അതേസമയം ബിഹാറിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം പ്രതിസന്ധിയിലായി.  ഇന്ന് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഭൂരിഭാഗം എംഎല്‍എമാരും പങ്കെടുത്തില്ല. 10 എംഎല്‍എമാര്‍ ബിജെപിയിലേക്ക് എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു യോഗം. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുന്നോടിയായി ബീഹാറിലേക്ക് കേന്ദ്ര നിരീക്ഷകനെ അയച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. കേന്ദ നിരീക്ഷകനായി നിശ്ചയിച്ച ഭൂപേഷ് ബാഗേല്‍ ഇന്ന് തന്നെ സംസ്ഥാനത്ത് എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News