ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യരൂപീകരണമാണ് ലക്ഷ്യം; നിതീഷ് കുമാര്‍

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യരൂപീകരണമാണ് ലക്ഷ്യമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഐക്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നിതീഷും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി.

പട്നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതിന്‍റെ മുന്നോടിയായാണ് നിതീഷ് കുമാര്‍ അരവിന്ദ് കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ടാഴ്ചയ്ക്കകം പ്രതിപക്ഷ പാർട്ടികളെ പൂര്‍ണമായി അണിനിരത്തിയുള്ള ശക്തിപ്രകടനത്തിനാണ് നിതീഷ് കുമാറിന്‍റെ തയ്യാറെടുപ്പ്. കേജ്‍രിവാളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഓര്‍ഡിനന്‍സ് വിഷയത്തിലടക്കം നിതീഷ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ദില്ലി അധികാര തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രമിറക്കിയ ഓര്‍ഡിനന്‍സ് വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കേജ്‍രിവാള്‍ വീണ്ടും തേടി. രാജ്യസഭയില്‍ ബില്ലെത്തുമ്പോള്‍ പരാജയപ്പെടുത്തണമെന്നും അഭ്യര്‍ഥിച്ചു.നിതീഷ് കുമാര്‍ നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, എസ്പി നേതാവ് അഖിലേഷ് യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News