ബിജെപി പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി: ചാട്ടമുറപ്പിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ

നിതീഷ് കുമാര്‍ ബിജെപിയുടെ പിന്തുണയോടെ ബീഹാര്‍ മുഖ്യമന്ത്രിയാകുമെന്ന് അന്തരാഷ്ട മാധ്യമങ്ങളുടെ റിപ്പോർട്ട്. ഞായറാഴ്ചയായിരിക്കും സത്യപ്രതിജ്ഞയെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നും, നിയമസഭ പിരിച്ചുവിടുകയോ തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിതീഷ്, തന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിടുമെന്നും ഇതോടെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയും ആകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ALSO READ: ബംഗളുരുവിൽ നാലുവയസുകാരി സ്കൂളിൽ നിന്ന് വീണു മരിച്ച സംഭവം; പ്രിസിപ്പലിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കെ എത്തിയിരിക്കെ, നിതീഷ് കുമാറിനെയും ജെഡിയുവിനെയും പാളയത്തിലെത്തിക്കാനായിരുന്നു ബിജെപിയുടെ നീക്കം. എന്‍ഡിഎയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീമാക്കിയതായി മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെ ബിഹാറില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള സാധ്യതകള്‍ സജീവമായി. നിതീഷ് കുമാറിനെ തന്നെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യമാണ് ജെഡിയു മുന്നോട്ടുവയ്ക്കുന്നത്. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് നല്‍കാമെന്നും ഉപാധികള്‍ ജെഡിയു മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ അംഗീകരിച്ചാല്‍ നിതീഷ് കുമാര്‍ നിലവിലെ മന്ത്രിസഭ പിരിച്ചുവിട്ട് ഞായറാഴ്ച തന്നെ ബിജെപി പിന്തുണയില്‍ പുതിയ സര്‍ക്കാരുണ്ടാക്കും.

ALSO READ: ‘നോ പ്ലാൻ ടു ചേഞ്ച്’, പൂർണമായ ബോധ്യത്തോടെയാണ് ഞാൻ ഈ സിനിമ ചെയ്തത്: ലിജോ ജോസ് പെല്ലിശ്ശേരി

അതേസമയം, നിതീഷ് കുമാറിനെതിരെ എന്‍ഡിഎയിലും അതൃപ്തിയുണ്ട്. നിതീഷ് കുമാറിനെ സ്വീകരിക്കരുതെന്നാണ് എന്‍ഡിഎയിലെ ഒരുവിഭാഗത്തിന്റെ ആവശ്യം. നിതീഷ് വിശ്വസിക്കാന്‍ കൊള്ളാത്ത നേതാവാണെന്ന് ബിഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പ്രതികരിച്ചിരുന്നു. അതിനിടെ നിതീഷിനെ ഒപ്പം നിര്‍ത്താനുളള ശ്രമം ഇന്ത്യ മുന്നണിയും സജീവമാക്കി. ലാലുപ്രസാദ് യാദവിനെ ഇതിനായി കോണ്‍ഗ്രസ് ചുമതലപ്പെടുത്തി. എന്നാല്‍ ചര്‍ച്ചകളോട് നിതീഷ് കുമാര്‍ സഹകരിക്കുന്നില്ലെന്നാണ് വിവരം. സോണിയഗാന്ധി ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതായാണ് സൂചന. നിതീഷിന്റെ നീക്കം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിക്കുന്നത്. ജെഡിയു നേതാക്കളുമായി മല്ലികാര്‍ജുന്‍ ഖര്‍ഗെ നടത്തിയ ചര്‍ച്ചകളും ഫലം കണ്ടില്ല. എല്ലാ ജെഡിയു അംഗങ്ങളോടും പട്‌നയില്‍ എത്താന്‍ നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു. ബിഹാറിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി ദില്ലിയില്‍ എത്തിയിട്ടുണ്ട്. തിരക്കിട്ട ചര്‍ച്ചകളാണ് രാജ്യതലസ്ഥാനത്തും ബിഹാറിലും നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News