നിതീഷ് കുമാറിന്റെ മറുകണ്ടം ചാടൽ രക്ഷയാകുമോ? റിസോർട്ട് രാഷ്ട്രീയത്തിന്റെ പിൻബലത്തിൽ ബിഹാറിൽ നാളെ വിശ്വാസവോട്ടെടുപ്പ്

നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ബിഹാറില്‍ നാളെ വിശ്വാസവോട്ട് തേടാനിരിക്കെ രാഷ്ട്രീയ നാടകങ്ങള്‍. ബിജെപിയും ജെഡിയുവും കോണ്‍ഗ്രസും ആര്‍ജെഡിയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ എംഎല്‍എമാര്‍ രാത്രിയോടെ പട്‌നയിലെത്തും. തിങ്കളാഴ്ച സഭയിലെത്തണമെന്ന നിര്‍ദേശവുമായി എന്‍ഡിഎ കക്ഷികള്‍ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി. മറുകണ്ടം ചാടി ബിജെപി പിന്തുണയില്‍ എന്‍ഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രിയായി മാറിയ നിതീഷ് കുമാറിന് ഇനി കടക്കേണ്ട കടമ്പ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക എന്നതാണ്. നിലവിലെ സ്പീക്കര്‍ ആര്‍ജെഡി അംഗമായതിനാല്‍ എന്‍ഡിഎ സഖ്യം അവിശ്വാസവും കൊണ്ടുവന്നിട്ടുണ്ട്. ഇതിന് മുന്നോടിയായി സുരക്ഷിത സ്ഥാനത്തേക്ക് എംഎല്‍എമാരെ മാറ്റിയിരുന്നു.

Also Read: നരേന്ദ്രമോദിയെ പുകഴ്ത്തിയുള്ള പ്രസ്താവന; ഉത്തർപ്രദേശിൽ കോൺഗ്രസ് നേതാവിനെതിരെ അച്ചടക്കനടപടി

കഴിഞ്ഞ ദിവസം ജെഡിയു ചീഫ് വിപ്പും മന്ത്രിയുമായ ശ്രാവണ്‍ കുമാര്‍ ഒരുക്കിയ വിരുന്നില്‍ 45 എംഎല്‍എമാരില്‍ അഞ്ചുപേര്‍ വിട്ടുനിന്നത് പാര്‍ട്ടിയെ ആശങ്കയിലാക്കി. ക്ഷുഭിതനായ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇറങ്ങിപ്പോയെന്നും റിപ്പോര്‍ട്ടുണ്ട്. പതിനേഴ് ജെഡിയു എംഎല്‍എമാര്‍ കൂറുമാറുമെന്ന അഭ്യൂഹവും ശക്തമാണ്. ബിജെപിയാകട്ടെ തങ്ങളുടെ 78 എംഎല്‍എമാരെ ബോധ്ഗയ ജില്ലയിലെ സുരക്ഷിത സ്ഥാനത്തേക്കാണ് മാറ്റിയത്. രണ്ടുദിവസത്തെ ‘പരിശീലനം’ എന്നാണ് ഔദ്യോഗിക ഭാഷ്യം. ആര്‍ജെഡിയും തേജസ്വി യാദവും കുതിരക്കച്ചവടത്തിന് ശ്രമിക്കുമെന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തുന്നത്. എന്‍ഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാംമോര്‍ച്ച നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജിതന്റാം മാഞ്ചിയെ സിപിഐ എംഎല്‍ എംഎല്‍എമാര്‍ വസതിയിലെത്തി സന്ദര്‍ശിച്ചതിലും ഭരണകക്ഷി ക്യാമ്പില്‍ ആശങ്കയുണ്ട്. അതിനിടെ ഹൈദരാബാദിലേക്ക് മാറ്റിയ കോണ്‍ഗ്രസ് എംഎല്‍എമാരും പട്‌നയിലെത്തും.

Also Read: “വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കും”: മന്ത്രി എകെ ശശീന്ദ്രന്‍

78 സീറ്റുളള ബിജെപിയുടെയും നാല് സീറ്റുളള ഹിന്ദുസ്ഥാനി അവാന്‍ മോര്‍ച്ചയുടെയും ഒരു സ്വതന്ത്രന്റെയും ഉള്‍പ്പെടെ 128 പേരുടെ പിന്തുണയുണ്ടെന്നാണ്് 45 സീറ്റുളള ജെഡിയുവിന്റെ അവകാശവാദം. എന്നാല്‍ എന്‍ഡിഎ കക്ഷികളില്‍ വിളളലുണ്ടാക്കി മഹാസഖ്യ സര്‍ക്കാരിന് വേണ്ടി 79 സീറ്റുളള ആര്‍ജെഡിയും കരുക്കള്‍ നീക്കുകയാണ്. വിശ്വാസവോട്ടെടുപ്പ് കഴിയുന്നതുവരെ എംഎല്‍എമാരെ റാഞ്ചാതിരിക്കാനുളള അതീവ ജാഗ്രതയിലാണ് പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News