ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് നിതീഷ് കുമാര്‍; നാല് എംഎല്‍എമാരുടെ അധിക പിന്തുണ ലഭിച്ചു

ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് നിതീഷ് കുമാര്‍. 129 പേരുടെ പിന്തുണയോടെ എന്‍ഡിഎ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. മൂന്ന് ആര്‍ജെഡി എംഎല്‍എമാര്‍ നിതീഷ് കുമാറിനെ പിന്തുണച്ചത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. അവിശ്വാസ പ്രമേയത്തിലൂടെ ആര്‍ജെഡിയുടെ അവദ്് ബിഹാരി ചൗധരിയെയും സ്പീക്കര്‍ സ്ഥാനത്ത് നിന്നും നീക്കി.

നാടകീയതയ്ക്കും കൂറുമാറ്റത്തിനും വേദിയായി ബിഹാര്‍ നിയമസഭയില്‍ നിതീഷ് കുമാര്‍ വിശ്വാസ വോട്ട് നേടി. 129 പേരുടെ പിന്തുണയോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്. മുഖ്യപ്രതിപക്ഷമായ ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് അംഗങ്ങളും വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. അതിനിടയില്‍ മൂന്ന് എംഎല്‍എമാര്‍ മറുകണ്ടം ചാടിയത് ആര്‍ജെഡിക്ക് കനത്ത പ്രഹരമായി. ചേതന്‍ ആനന്ദ്, നീലം ദേവി, പ്രഹ്ലാദ് യാദവ് എന്നിവരാണ് നിയമസഭയില്‍ ഭരണപക്ഷത്തിനൊപ്പം ചേര്‍ന്നത്. മഹാസഖ്യ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന ആര്‍ജെഡിയുടെ അവദ്് ബിഹാരി ചൗധരിക്കെതിരെ അവിശ്വാസ പ്രമേയം നടക്കുമ്പോഴായിരുന്നു കൂറുമാറ്റം. ഇതോടെ 112 ന് എതിരെ 125 എംഎല്‍എമാരുടെ പിന്തുണയോടെ അവദ് ബിഹാരിയെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കറായ ജെഡിയു എംഎല്‍എ മഹേശ്വര്‍ ഹസാരിയാണ് വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിച്ചത്.

വിശ്വാസവോട്ടെടുപ്പിന് മുമ്പ് നിയമസഭയില്‍ സംസാരിച്ച മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ചു. ഒന്‍പത് തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് ചരിത്രം സൃഷ്ടിച്ചുവെന്ന് തേജസ്വി പറഞ്ഞു. നിതീഷിനെ ബിഹാറിലെ ജനങ്ങള്‍ വിശ്വസിക്കുന്നില്ല. നിതീഷ് കുമാര്‍ ഇനി മറുകണ്ടം ചാടില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് ഉറപ്പ് പറയാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. നിതീഷിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാതെ തലപ്പാവ് അഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത സാമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിയായെന്നും തേജസ്വി പരിഹസിച്ചു. വിശ്വാസവോട്ടെടുപ്പ് നേടിയതോടെ എന്‍ഡിഎ മന്ത്രിസഭാ രൂപീകരണം ഉടന്‍ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News