‘എന്റെ ഭാഗത്ത് ന്യായമുണ്ട്, സത്യം തെളിയുമ്പോള്‍ ഒപ്പം നില്‍ക്കണം’: നിവിന്‍ പോളി

തനിക്കെതിരെ പീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് നടന്‍ നിവിന്‍ പോളി. ആദ്യമായി ഇത്തരമൊരു ആരോപണം നേരിടുന്നത്. ന്യൂസ് നല്‍കുന്നത് നല്ലതാണ്. അതിന്റെ അടിസ്ഥാനം അന്വേഷിക്കണമെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ നിവിന്‍ പറഞ്ഞു.

ALSO READ: യുവനടിയുടെ പരാതി; നടന്‍ അലന്‍സിയറിനെതിരെ കേസ്

നിവിന്റെ വാക്കുകള്‍:

എന്റെ ഭാഗത്ത് ന്യായമുണ്ട്. ഞാന്‍ അങ്ങനൊരു കാര്യം ചെയ്തിട്ടില്ല.സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും. തെളിവുകള്‍ ഒന്നും കയ്യിലില്ല. തെളിയിക്കാന്‍ എല്ലാ വഴികളും തേടും. ആര്‍ക്കെതിരെയും ആരോപണം വരാം അവര്‍ക്കെല്ലാം വേണ്ടിയാണ് സംസാരിക്കുന്നത്. ഇത് സ്ഥിരം കാണുന്ന പരിപാടിയാണ്. സത്യാവസ്ഥ തെളിയിക്കാന്‍ ഏത് ശാസ്ത്രീയമായ വഴിയും തേടും. എനിക്ക് വേണ്ടി സംസാരിക്കാന്‍ ഞാനേ
ഉള്ളു. സത്യം തെളിയുമ്പോള്‍ ഒപ്പം നില്‍ക്കണം. പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നു.”

ALSO READ: കെഎസ്ഡിപിക്ക് മരുന്ന് സംഭരിക്കുന്നതിന് വിതരണോത്തരവ് നൽകും

ഒന്നര മാസം മുന്‍പ് ഊന്നുകല്‍ സ്റ്റേഷനില്‍ നിന്ന് വിളിച്ചിരുന്നു. പരാതി വന്നിട്ടുണ്ടെന്ന് പറഞ്ഞു അന്വേഷിച്ചിരുന്നു. അന്ന് ആരോപണം നിഷേധിച്ചു. പരാതിക്കാരിയെ കണ്ടിട്ടില്ല. മനപൂര്‍വമായ ആരോപണം ആണ്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന. പുതിയ പരാതി വായിച്ചിട്ടില്ല. നിര്‍മാതാവിനെ വിദേശത്തു വെച്ചു കണ്ടിട്ടുണ്ടെന്നും ആരും കൂടെയില്ലെങ്കിലും താന്‍ ഒറ്റയ്ക്ക് പോരാടുമെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരിയെയും അവരുടെ സൂഹൃത്തെന്ന് പറയുന്ന ശ്രേയയെയും അറിയില്ലെന്നും നിവിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരിടത്തേക്കും ഒളിച്ചോടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News