നയന്‍താരയ്ക്കൊപ്പം പുതിയ ചിത്രവുമായി നിവിൻ പോളി. ആറ് വര്‍ഷത്തിന് ശേഷമാണ് നിവിൻ പോളി- നയന്‍താര കോംബോ വീണ്ടുമെത്തുന്നത്. ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലൂടെയാണ് ഇരുവരും അവസാനമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന ഡിയര്‍ സ്റ്റുഡന്‍റ്സ് എന്ന പുതിയൊരു പോസ്റ്റര്‍ അണിയറക്കാര്‍ പങ്കുവച്ചിരിക്കുകയാണ് . ‘പുതുവർഷത്തിൽ പുതിയ കഥകൾ… 2025 ഒരു അത്യുഗ്രൻ യാത്രയ്ക്ക് തയ്യാറെടുക്കുന്നു’ എന്ന കുറിപ്പോടെയാണ് നിവിൻ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് ആണ് പോസ്റ്റർ പുറത്തുവിട്ടത്. പുറത്തുവന്ന പോസ്റ്ററിൽ നിവിന്‍ പോളിക്കൊപ്പം നയന്‍താരയും ഉണ്ട്. ഈ വർഷം ചിത്രം പ്രേക്ഷകറിലേക്ക് എത്തും. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.
also read: ‘റെട്രോ’യുമായി സൂര്യ; പ്രതീക്ഷയിൽ ആരാധകർ
അതേസമയം 2019 സെപ്റ്റംബർ അഞ്ചിനാണ് ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ലൗ ആക്ഷൻ ഡ്രാമ റിലീസ് ചെയ്തത്. കൂടാതെ നിരവധി ചിത്രങ്ങളാണ് നിവിൻ പോളിയുടേതായി അണിയറയിൽ എന്നാണ് വിവരം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here