‘ഇതുപോലെ തട്ടിത്തെറിപ്പിക്കണം താമര’, മലയാളി ഫ്രം ഇന്ത്യയിലെ ആദ്യ പാട്ട് തന്നെ വൈറൽ; പൊളിറ്റിക്കലി മലയാളി പൊളിയാണെന്ന് സോഷ്യൽ മീഡിയ

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അനശ്വര രാജൻ-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാളി ഫ്രം ഇന്ത്യ. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുകയാണ്. വിനീത് ശ്രീനിവാസൻ പാടിയ രസകരമായ പാട്ടും ധ്യാൻ-നിവിൻ കൂട്ടുകെട്ടിലെ കോമഡിയും ഈ പാട്ടിനെ കൂടുതൽ മനോഹരമാക്കുന്നു.

ALSO READ: ‘ഞാൻ ഗന്ധർവ്വൻ ചിത്രീകരിച്ച ആ വീട്’, ഗന്ധർവ്വൻ പാടിയ പൂമുഖം, പദ്മരാജന്റെ ഓർമ്മകൾ പതിഞ്ഞ മണ്ണിൽ അനന്തപദ്മനാഭൻ: ചിത്രങ്ങൾ കാണാം

പാട്ടിലെ ഒരു പ്രധാന സീൻ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. നിവിൻ പോളി അനശ്വരയ്ക്ക് താമരപ്പൂ നൽകുകയും അനശ്വര അത് തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്ന സീനാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഈ സീൻ പൊളിറ്റിക്കലി കണക്റ്റഡ് ആണെന്നും, ഇതുപോലെ മുൻപേ താമരയെ തട്ടിക്കളഞ്ഞവരാണ് മലയാളികൾ എന്നുമാണ് പലരും പറയുന്നത്.

ALSO READ: ‘ഫിയറില്ല ഫയറാടാ’, പട്ടാപ്പകൽ വീട്ടിൽക്കയറിയ കള്ളന്മാരെ ഓടിച്ചിട്ട് തല്ലി അമ്മയും മകളും, വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

അതേസമയം, ഏറെ നാളുകൾക്ക് ശേഷം ബോക്സോഫീസിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും. തുടർച്ചയായ പരാജയങ്ങളാണ് ഇരുവരും കഴിഞ്ഞ കുറച്ചു കാലങ്ങളായി നേരിടുന്നത്. മലയാളി ഫ്രം ഇന്ത്യ അത് തിരുത്തും എന്ന് തന്നെയാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷത്തിൽ നിവിനും ധ്യാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News