‘ഡീഗ്രേഡിംഗ് ഒഴിവാക്കണം, എഫേര്‍ട്ടിനെ മാനിക്കണം’: നിവിന്‍ പോളി

നിവിന്‍ പോളി നായകനായെത്തുന്ന രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന ചിത്രം തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരായ ഡീഗ്രേഡിംഗിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിവിന്‍ പോളി.

also read- താനൂർ കസ്റ്റഡി മരണം: പ്രതികൾ എസ്പിക്ക് കീഴിലെ ഡാൻസാഫ് ഉദ്യോഗസ്ഥർ

മനഃപൂര്‍വമായ ഡീഗ്രേഡിംഗ് ഒഴിവാക്കണമെന്നും സിനിമയ്ക്ക് പിന്നിലെ എഫേര്‍ട്ടിനെ മാനിക്കേണ്ടതുണ്ടെന്നുമാണ് നിവിന്‍ പോളി പറയുന്നത്. പുതിയ സിനിമകള്‍ ഡീഗ്രേഡിംഗിന് വിധേയമാകാറുണ്ട്. സിനിമ നല്ലതല്ലെങ്കില്‍ അതിനെയൊക്കെ അതിജീവിച്ച് മുന്നോട്ട് പോകുമെന്നും നിവിന്‍ പോളി പറഞ്ഞു. കൊച്ചി സരിത തീയറ്ററിലെ സിനിമയുടെ വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നിവിന്‍.

also read- വി എസ് എസ് സി പരീക്ഷാ തട്ടിപ്പിൽ പ്രധാന കണ്ണികളടക്കം 3 പേർ ഹരിയാനയിൽ നിന്ന് പിടിയിലായി

ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചര്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിഷ്ണു തണ്ടാശ്ശേരിയാണ് ചിത്രത്തില്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. നിവിന്‍ പോളിയെ കൂടാതെ വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, മമ്ത തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News