മലയാളം ഇന്‍ഡസ്ട്രിയില്‍ എനിക്ക് ഇന്‍സ്പിരേഷനായത് ഈ താരമാണ്: തുറന്നുപറഞ്ഞ് നിവിന്‍ പോളി

തനിക്ക് സിനിമയിലേക്കെത്താന്‍ ഇന്‍സ്പിരേഷനായത് മമ്മൂട്ടിയാണെന്ന് തുറന്നുപറഞ്ഞ് നടന്‍ നിവിന്‍ പോളി. തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. മമ്മൂക്കയുടെ കഥ ജൂഡ് സിനിമയാക്കുന്നതിനെക്കുറിച്ച് ആദ്യമൊക്കെ സംസാരമുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

‘മലയാളം ഇന്‍ഡസ്ട്രിയില്‍ എനിക്ക് ഇന്‍സ്പിരേഷനായത് മമ്മൂക്കയാണ്. സിനിമയിലേക്കെത്തുന്നതിന് മുമ്പായാലും, കരിയറിന്റെ തുടക്കത്തിലും മമ്മൂക്ക എനിക്ക് വലിയ ഇന്‍സ്പിറേഷനായത് മമ്മൂക്ക തന്നെയാണ്. മമ്മൂക്കയുടെ കഥ ജൂഡ് സിനിമയാക്കുന്നതിനെക്കുറിച്ച് ആദ്യമൊക്കെ സംസാരമുണ്ടായിരുന്നു.

ഒരു ഷോര്‍ട്ട് ഫിലിമായിട്ട് ചെയ്താലോ എന്നായിരുന്നു പ്ലാന്‍. പക്ഷേ മമ്മൂക്ക ആ പ്രോജക്ടിനോട് അധികം ഇന്‍ട്രസ്റ്റ് കാണിച്ചില്ല. 2018ന് ശേഷം ജൂഡ് വീണ്ടും മമ്മൂക്കയെ കണ്ട് ഇതിനെപ്പറ്റി സംസാരിച്ചെന്ന് കേട്ടു. പക്ഷേ മമ്മൂക്കയുടെ ഭാഗത്തുനിന്ന് പോസിറ്റീവായിട്ട് ഒന്നും ഇതുവരെ വന്നിട്ടില്ല,’ നിവിന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News