55ാമത് ഗോവ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി നിവിന്‍ പോളിയുടെ ഫാര്‍മ. താരം നായകനാകുന്ന ആദ്യ വെബ്‌സീരീസാണ് ഫാര്‍മ. ആദ്യ വെബ്‌സിരീസുമായി മലയാളികളുടെ സൂപ്പര്‍ താരം നിവിന്‍ പോളി. ഡിസ്നി ഹോട്ട് സ്റ്റാറിന് വേണ്ടി മൂവി മില്ലിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ഫാര്‍മ നിര്‍മിച്ചിരിക്കുന്നത്. കേരള ക്രൈം ഫയല്‍സ്, മാസ്റ്റര്‍പീസ് എന്നിവയ്ക്ക് ശേഷം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ പ്രഖ്യാപിച്ച വെബ് സീരീസാണ് ഫാര്‍മ. ഉണ്ട, ജെയിംസ് ആന്‍ഡ് അലീസ്, ഇവിടെ, പോക്കിരി സൈമണ്‍, ബൈസിക്കല്‍ തീവ്‌സ്, എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള കൃഷ്ണന്‍ സേതുകുമാറിന്റെ ഡിസ്‌നി ഹോട്ട്സ്റ്റാറിന്് വേണ്ടിയുള്ള പ്രൊജക്റ്റ് ഉടന്‍ തന്നെ സ്ട്രീമിംഗ് ആരംഭിക്കും. 1000 ബേബീസിന് ശേഷമെത്തുന്ന മലയാളത്തിലെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ വെബ് സിരീസാണിത്.
നവംബര്‍ 27 ന് നടന്ന ഐഎഫ്എഫ്‌ഐ യുടെ 55-ആം എഡിഷനില്‍ ഫാര്‍മ വെബ് സീരിസിന്റെ വേള്‍ഡ് പ്രീമിയറില്‍ സീരിസിലെ അഭിനേതാക്കളായ നരേന്‍, ശ്രുതി രാമചന്ദ്രന്‍, രജിത് കപൂര്‍, ആലേഖ് കപൂര്‍, വീണ നന്ദകുമാര്‍, മുത്തുമണി തുടങ്ങിയവരും ടെക്നിഷ്യന്മാരും റെഡ്കാര്‍പ്പെറ്റില്‍ പങ്കെടുത്തു. കഥയിലെ പുതുമ നിറഞ്ഞ ആവിഷ്‌കാരം കൊണ്ടും ടെക്നിക്കല്‍ സൈഡിലെ മികവ് കൊണ്ട് സീരീസ് മേളയില്‍ മികച്ച അഭിപ്രായമാണ് ഫാര്‍മക്ക് ലഭിച്ചത്. ഒരു സാധാരണ സെയില്‍സ്മാന്റെ ജീവിതത്തിലൂടെയാണ് ഫാര്‍മയുടെ കഥ വികസിക്കുന്നത്. നിവിന്‍ പൊളിയുടെ ഒരു മികച്ച പ്രകടനമാണ് ഫാര്‍മയിലൂടെ പ്രേക്ഷകര്‍ കണ്ടത്. ഗോവ ദേശീയ ചലച്ചിത്രോത്സവത്തില്‍ മികച്ച നിരൂപക പ്രശംസ നേടാന്‍ വെബ് സീരിസിനായി. ഫൈനല്‍സ് എന്ന ചിത്രമൊരുക്കിയ പി ആര്‍ അരുണാണ് ഫാര്‍മ സംവിധാനം ചെയ്തത്. നൂറോളം കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫാര്‍മയിലേക്കെത്തിയേതെന്ന് സംവിധായകന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഈ വെബ് സീരിസ് തന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: വിരാടുമല്ല, രോഹിത്തുമല്ല… ആ പട്ടികയില്‍ ഹാര്‍ദ്ദിക്കും ഒപ്പം ഈ താരവും, ഈ വര്‍ഷം ലോകം തേടിയത് ഇവരെ!
അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിരീസിന് സംഗീതം പകര്‍ന്നത് ജേക്‌സ് ബിജോയാണ്. എഡിറ്റിങ് ശ്രീജിത് സാരംഗ്. മേക്കപ്പ് : സുധി കട്ടപ്പന, ചീഫ് അസോസിയേറ്റ്് ഡയറക്ടര്‍ : സാഗര്‍ കാസ്റ്റിങ് വിവേക് അനിരുദ്ധ്. കൊച്ചി, തൃശൂര്‍, പാലക്കാട്, ഒറ്റപ്പാലം, ഹൈദരാബാദ്, മുംബൈ, ദില്ലി, അമൃത്‌സര്‍ എന്നിവയായിരുന്നു വെബ് സീരിസിന്റെ പ്രധാന ലൊക്കേഷനുകള്‍. പിആര്‍ഒ അരുണ്‍ പൂക്കാടന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here