സബ് ജൂനിയറില്‍ വേഗതാരമായി നിയാസ് അഹമ്മദ്; സ്വര്‍ണം നേടിയത് അരങ്ങേറ്റ മേളയില്‍

school-olympics

സ്കൂൾ കായിക മേളയിൽ സബ് ജൂനിയര്‍ 100 മീറ്റര്‍ ഓട്ടത്തിൽ കാസര്‍ഗോഡിന് സ്വര്‍ണം. കാസര്‍ഗോഡ് ജി എച്ച് എസ് എസ് അങ്കടിമൊഗര്‍ സ്‌കൂളിലെ വിദ്യാര്‍ഥി നിയാസ് അഹമ്മദ് ആണ് സ്വർണം നേടിയത്. സംസ്ഥാന കായിക മേളയില്‍ ആദ്യമായാണ് നിയാസ് അഹമ്മദ് പങ്കെടുക്കുന്നത്.

അതിനിടെ, സീനിയർ പെൺകുട്ടികളുടെ പോൾ വാൾട്ടിൽ പുതിയ മീറ്റ് റെക്കോർഡ് പിറന്നു. എറണാകുളത്തിന്റെ ജീന ബേസിലിന് ആണ് സ്വർണം. സ്കൂൾ കായികമേളയിൽ ജീനയ്ക്കിത് തുടർച്ചയായ അഞ്ചാം സ്വർണമാണ്.

Read Also: സംസ്ഥാന സ്കൂൾ കായിക മേള; മലപ്പുറവും പാലക്കാടും ഒപ്പത്തിനൊപ്പം കുതിക്കുന്നു

വെള്ളിയും എറണാകുളത്തിന് തന്നെയാണ്. എമി ട്രീസയാണ് വെള്ളി സ്വന്തമാക്കിയത്. ഇരുവരും മാർ ബേസിൽ സ്കൂൾ വിദ്യാർഥികളാണ്.

News Summary: Kasaragod won gold in the sub-junior 100-meter race at the school sports festival. Niyaz Ahmed, a student of Kasaragod GHSS Angadi Mogar School, won the gold. This is the first time Niyaz Ahmed is participating in the state sports festival.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News