തെരഞ്ഞെടുപ്പ് ചട്ടം ലംഘനം; എൻ കെ പ്രേമചന്ദ്രന്റെ ബൂത്തിൽ ദേശീയ പതാക ഉപയോഗിച്ച് പ്രചാരണം

കൊല്ലം യു ഡി എഫ് സ്ഥാനാർഥിയായ എൻ കെ പ്രേമചന്ദ്രന്റെ ബൂത്തിൽ ദേശീയ പതാക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം. തെരെഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് തെരെഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. കൊല്ലം തെക്കുംഭാഗം തേരുവിള മൂക്കിന് സമീപം ഊളംതടത്തിൽ പ്രേമചന്ദ്രന്റ പ്രചരണ ബൂത്തിലാണ് സംഭവം.

ALSO READ: ഉത്സവത്തിനിടയിലെ കത്തിക്കുത്തിൽ രണ്ടു പേർ മരിച്ച സംഭവം; നാല് പേര്‍കൂടി പിടിയിൽ

അതേസമയം ദേശീയ പതാക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തെളിവ് കൈരളി ന്യൂസ് പുറത്ത് വിട്ടതിനെ തുടർന്ന് യുഡിഎഫ് പ്രവർത്തകർ ദേശീയപതാക എൻകെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് ബൂത്തിൽ നിന്ന് അഴിച്ചു മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കൊല്ലം വരണാധികാരി ജില്ലാ കളക്ടർ എൻ ദേവീദാസ് കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ:കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റ സംഭവം; ഒരാൾ കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News