മോദി ഒരു പദ്ധതി ഉദ്ഘാടനം ചെയ്താല്‍ നടപ്പിലാക്കുമെന്നത് ഉറപ്പ്; മോദിയെ വാനോളം പുകഴ്ത്തി എന്‍ കെ പ്രേമചന്ദ്രന്‍

മോദി ഒരു പദ്ധതി ഉദ്ഘാടനം ചെയ്താല്‍ നടപ്പിലാക്കുമെന്നത് ഉറപ്പാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. കിട്ടിയ അവസരം മോദിയെ വാനോളം പുകഴ്ത്താന്‍ ഉപയോഗിക്കുകയായിരുന്നു കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രന്‍. കുണ്ടറ റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മോദിയെ പുകഴ്ത്താനായി പ്രേമചന്ദ്രന്‍ ഉപയോഗിച്ചത്. സ്ഥലം ഏറ്റെടുപ്പ് നടക്കാത്ത പദ്ധതിയെ പറ്റിയാണ് എം പിയുടെ പ്രശംസ.

ALSO READ:ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസിന്റെ ഏക എംപി ബിജെപിയില്‍ ചേര്‍ന്നു

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത വിഷയത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ നിറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉച്ചഭക്ഷണ വിരുന്നില്‍ രാഷ്ട്രീയമില്ലെന്നും ജനത്തിനെല്ലാം അറിയാമെന്നും എംപി വിശദീകരിച്ചെങ്കിലും വിമര്‍ശനങ്ങള്‍ കടുത്തിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും എളമരം കരീം എംപിയും ഉള്‍പ്പെടെ എംപിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്ത് അന്തര്‍ധാരയുടെ ഭാഗമാണിതെന്ന് ഇപി ജയരാജന്‍ ചോദിച്ചപ്പോള്‍ ഇന്ത്യ സഖ്യത്തോട് കാണിച്ച വഞ്ചനയെന്നാണ് എളമരം കരീം എംപിയുടെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News