എൻ കെ പ്രേമചന്ദ്രന്റെ മോദി സ്തുതി; ന്യായീകരിച്ച് വി ഡി സതീശൻ

പ്രേമചന്ദ്രന്റെ മോദി സ്തുതിക്ക് പ്രതിപക്ഷ നേതാവ് വിഡി സതീഷന്റെ പിന്തുണയും ന്യായീകരണവും. സ്ഥലം പോലും ഏറ്റെടുക്കാത്ത ലെവൽ ക്രോസിൽ റയിൽവെ ഓവർബ്രിഡ്ജ് നിർമ്മാണോത്ഘാടനം നടത്തിയ മോദിയെ പ്രേമചന്ദ്രൻ പുകഴ്ത്തിയ സംഭവത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ന്യായീകരണം. വികസനകാര്യത്തിൽ പ്രേമചന്ദ്രന്റെ ഇടപെടലിൽ അപാകതയില്ലെന്നും വിഡി സതീഷൻ പറഞ്ഞു.

Also Read: ‘ലോക്സഭ തെരഞ്ഞെടുപ്പ്; ലക്ഷ്യം ബി ജെ പിയുടെ പരാജയം’: എം വി ഗോവിന്ദൻ മാസ്റ്റർ

വികസന കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് നിൽക്കണമെന്നാണ് കോൺഗ്രസ് നിലപാട് കേരളത്തിന് വേണ്ടി ദില്ലിയിൽ ഒന്നിച്ച് നിന്നില്ലല്ലൊ എന്ന ചോദ്യത്തിന് അത് വേറെ കാര്യമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് ഒഴിഞ്ഞുമാറി. കെപിസിസിയുടെ സമരാഗ്നി സംസ്ഥാന അദ്ധ്യക്ഷൻ അല്ലെ നയിക്കേണ്ടത് എന്ന ചോദ്യത്തിന് അതിൽ തങ്ങൾ അഭിമാനിക്കുന്നു അതിൽ മഹത്വമുണ്ടെന്ന് കെ സുധാകരൻ.ഇതേ ചോദ്യത്തിന് കൈരളിയും ദേശാഭിമാനിയും കെപിസിസിയുടെ കാര്യം തീരുമാനിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Also Read: ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിനുള്ള നാലംഗ സംഘത്തിന് അഭിവാദ്യങ്ങള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

അതേ സമയം കൊല്ലം ഇഎസ്ഐ സൂപ്പർ സ്പെഷ്യാലിറ്റിയിൽ ചികിത്സ നൽകുന്നില്ലെങ്കിൽ ദയാവധം നടപ്പിലാക്കണമെന്ന് പ്രേമചന്ദ്രനോട് കശുവണ്ടി തൊഴിലാളികൾ പറഞ്ഞത് കോൺഗ്രസിനെ വെട്ടിലാക്കി. ഇ.എസ്.ഐ ആനുകൂല്യങൾ നിഷേധിക്കുന്നു കേന്ദ്ര ഇ.എസ്.ഐ കോർപ്പറേഷന്റെ സൂപ്പർസ്പെഷ്യാലിറ്റിയിൽ ചികിത്സയും മരുന്നും ലഭിക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News