പ്രതികള്‍ ശക്തരാണെന്നും തെളിവ് നശിപ്പിപ്പിക്കുമോ എന്ന് ഭയമുണ്ടെന്നും എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം. പ്രതിപക്ഷ നേതാവ് വരെ വിജയന്റെ വീട് സന്ദര്‍ശിച്ചിട്ടുണ്ട്. വിജയൻ്റെ ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശങ്ങള്‍ ശരിയെന്ന് തെളിയിക്കുന്നത് ആണ് അദ്ദേഹത്തിൻ്റെ ഡയറി കുറിപ്പിലെ എഴുത്തെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഡയറിക്കുറിപ്പിലും ഐ സി ബാലകൃഷ്ണനെ കുറിച്ച് പരാമര്‍ശമുണ്ട്. ഐസി ബാലകൃഷ്ണനും എന്‍ഡി അപ്പച്ചനും പറഞ്ഞിട്ട് പണം വാങ്ങിയെന്നാണ് കുറിപ്പിലുള്ളത്. മാനസികമായി തകര്‍ന്ന അവസ്ഥയിലെന്നാണ് ഡയറിക്കുറിപ്പിലുള്ളത്. കെപിസിസി പ്രസിഡന്റിന് വിജയൻ നല്‍കിയ കത്ത് ആത്മഹത്യാകുറിപ്പായി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ അഭ്യർഥിച്ചു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ 18ന് വിധി പറയും.
മരിക്കുന്നതിന് തൊട്ട് മുമ്പ് ആണ് കെപിസിസി പ്രസിഡന്റിന് കത്ത് എഴുതിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. മൂന്ന് പ്രതികളും ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ അഭ്യർഥിച്ചു. ഐസി ബാലകൃഷ്ണൻ എംഎൽഎ, എൻഡി അപ്പച്ചൻ, കെകെ ഗോപിനാഥ് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here