വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്‍റേയും മകന്‍റേയും മരണത്തിൽ ആത്മഹത്യാപ്രേരണക്ക് കേസെടുത്ത് ബത്തേരി പോലീസ്. കഴിഞ്ഞ 27ന് രജിസ്റ്റർ ചെയ്ത അസ്വഭാവിക മരണത്തിനുള്ള കേസ് 108 ബിഎൻഎസ് ആയി കേസ് ആൾട്ടർ ചെയ്തു. ഇതോടെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ളവർക്കെതിരെ പ്രേരണാ കേസ് ചുമത്തും. അതേ സമയം സംഭവത്തിൽ കെപിസിസി അന്വേഷണ സമിതി കുടുംബവുമായി ഒത്തുതീർപ്പ് ചർച്ച നടത്തിയതായി കുടുംബം അറിയിച്ചു.
നിയമന കോഴയിൽ എൻഎം വിജയന് ബാധ്യതയായി മാറിയ ഇടപാടുകൾ കെപിസിസി ഏറ്റെടുക്കുമെന്ന് അറിയിച്ചതായും മകൻ വിജേഷ് പറഞ്ഞു. അച്ചടക്ക സമിതി ചെയർമ്മാൻ തിരുവഞ്ചൂർ രാധാകൃഷ്ണനുൾപ്പെടുന്ന നാലംഗ സമിതി അന്വേഷണത്തിനായാണ് എത്തിയതെങ്കിലും അനുനയ നീക്കമാണ് നടത്തിയത്.
സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടിയാവശ്യപ്പെട്ട് എൽഡിഎഫ് വൈകീട്ട് നൈറ്റ് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. അൽപസമയത്തിനകം ബത്തേരിയിൽ മാർച്ച് നടക്കും. അതേസമയം വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ ഐസി ബാലകൃഷ്ണനെതിരെ കൊലക്കുറ്റത്തിനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു.
ഇരട്ടക്കൊലപാതകമാണ് വയനാട്ടിൽ നടന്നതെന്നും പരാതി പരിശോധിക്കാതിരുന്നത് കോഴപ്പണത്തിൽ വിഡി സതീശനും കെ സുധാകരനും പങ്കുള്ളതുകൊണ്ടാണെന്നും ഡിവൈഎഫ്ഐ വിമർശിച്ചു. ഐസി ബാലകൃഷ്ണനെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നും പങ്കെടുപ്പിച്ചാൽ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തിറങ്ങുമെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി. സാമ്പത്തിക ഇടപാട് സമഗ്രമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here