വയനാട് ഡിസിസി മുൻ ട്രഷറർ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ കേസ് അട്ടിമറിക്കാന്‍ കോൺഗ്രസ് നേതാക്കളുടെ ശ്രമമെന്ന് പരാതി. കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സണ്ണി ജോസഫ്, ടി എന്‍ പ്രതാപന്‍, കെ ജയന്ത് എന്നിവര്‍ക്കെതിരെയാണ് പരാതി. സിപിഎം വയനാട് ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂരാണ് പൊലീസില്‍ പരാതി നല്‍കിയത്.
നേതാക്കളുടെ അഴിമതി കൊണ്ട് സാമ്പത്തിക ബാധ്യതയിലായ എന്‍ എം വിജയന്റെ കുടുംബം കേസില്‍ പ്രധാന സാക്ഷികളാണ്. ഇവരുടെ വീട്ടിലെത്തിയ കെപിസിസി സമിതി ബാധ്യത ഏറ്റെടുക്കാമെന്ന് അറിയിച്ചിരുന്നു. നിയമവാഴ്ചക്കെതിരെയുള്ള നീക്കം പോലീസ് തടയണമെന്നാവശ്യപ്പെട്ടാണ് പരാതി.
എന്‍എം വിജയന്റെ ആത്മഹത്യയില്‍ കെ പി സി സി അന്വേഷണ സമിതിയെ വെച്ചിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ നാലംഗ സമിതി കഴിഞ്ഞ ദിവസം എന്‍ എം വിജയന്റെ കുടുംബവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയാണ് നടത്തിയത്. സാമ്പത്തിക ബാധ്യത ഏറ്റെടുക്കുമെന്ന് പരസ്യപ്രതികരണം നടത്തുകയും ചെയ്തു. നേതാക്കള്‍ നടത്തിയ നിയമന അഴിമതിയില്‍ ബാധ്യതയിലായ എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്തതില്‍ നിലവില്‍ ആത്മഹത്യാ പ്രേരണക്ക് കേസുണ്ട്. കുടുംബത്തെ സ്വാധീനിക്കാനും പണം നല്‍കി അട്ടിമറിക്കാനും ശ്രമം നടക്കുന്നതിനെതിരെയാണ് സുരെഷ് താളൂരിന്റെ പരാതി.
ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമന അഴിമതിയില്‍ പരാതിക്കാരായവരെ സ്വാധീനിക്കാനും ശ്രമമുണ്ടെന്ന് പരാതിയുണ്ട്. പരാതിയുമായെത്തുന്നവരെ പണം തിരിച്ചുനല്‍കാമെന്ന് പറഞ്ഞാണ് സ്വാധീനിക്കുന്നത്. അതേസമയം, എംഎല്‍എ ഐസി ബാലകൃഷ്ണന്റെ രാജിയാവശ്യപ്പെട്ട് ഇന്നും പ്രതിഷേധം തുടര്‍ന്നു. ഡി വൈ എഫ് ഐ ബത്തേരിയില്‍ റോഡുപരോധിച്ചു. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here