എൻ എം വിജയന്റെ ആത്മഹത്യ; ഐ സി ബാലകൃഷ്ണൻ എംഎൽഎക്കും കോൺഗ്രസ് നേതാക്കൾക്കും പങ്കെന്ന് പ്രോസിക്യൂഷൻ

N M vijayan

ഐ സി ബാലകൃഷ്ണൻ എംഎൽഎക്കും കോൺഗ്രസ് നേതാക്കൾക്കും എൻ എം വിജയന്റെ ആത്മഹത്യയിൽ പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ. സുൽത്താൻ ബത്തേരി അർബൻ ബാങ്കിൻ്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ വന്ന എൻ എം വിജയൻ്റെ ബാധ്യത പാർട്ടി ഏറ്റെടുത്തില്ല.

32 ലക്ഷമായിരുന്ന ബാധ്യത 65 ലക്ഷമായി ഉയർന്നു. പാർട്ടി ഉണ്ടാക്കിയ കടം വീട്ടാനാണ് വിജയൻ കടമെടുത്തത്. കെ പി സി സി പ്രസിഡണ്ടിന് അയച്ച രണ്ട് കത്തുകളിലും ബാധ്യത പാർട്ടി ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു. കത്ത് അയക്കുമ്പോൾ ആത്മഹത്യ ചെയ്യണമെന്ന് കരുതിയിരുന്നില്ല,പാർട്ടി കയ്യൊഴിഞ്ഞപ്പോഴാണ് ആത്മഹത്യ ചെയ്തത് എന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

also read: ‘നാട്ടിൽ നടക്കുന്ന കാര്യങ്ങളൊന്നും ആര്യാടൻ ഷൗക്കത്ത് അറിയുന്നില്ല; പി വി അൻവർ

കോടതിയിൽ 12 ലക്ഷം ബാധ്യത ഉണ്ടായിരുന്നു 65 ലക്ഷം ബാങ്ക് ഇലക്ഷനുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു എന്നും അപ്പച്ചൻ്റെ അഭിഭാഷകൻ പറഞ്ഞു. പാർട്ടി നേതൃത്വം സഹായിക്കുമെന്ന കരുതി എന്നും കത്തിലുണ്ട്. എന്നാൽ ഇതിനെ ആത്മഹത്യ കുറിപ്പായി പരിഗണിക്കാനാകുമോ എന്നും പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News