വയനാട് ഡിസിസി ട്രഷററായിരുന്ന എൻഎം വിജയന്‍റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണക്കേസിൽ വയനാട് ഡിസിസി പ്രസിഡന്‍റ് എൻഡി അപ്പച്ചനും കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥനും അറസ്റ്റിൽ. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യൽ നടക്കുന്നതിനിടെ ഇവരുടെ വീടുകളിലും ഓഫീസുകളിലുമടക്കം പരിശോധന നടത്തുകയും അനുബന്ധ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എൻഎം വിജയൻറെ ആത്മഹത്യ കുറിപ്പിൽ ഇരുവരുടെയും പേരുണ്ടായിരുന്നു.
കല്‍പ്പറ്റയിലെ ഡിസിസി ഓഫീസും കഴിഞ്ഞദിവസം പൊലീസ് റെയ്ഡ് ചെയ്തിരുന്നു. ഓഫീസ് രേഖകളും കണക്കും മിനുട്സും ഉള്‍പ്പെടെയുള്ളവ പരിശോധിച്ചു. ബത്തേരിയില്‍ നിന്ന് എന്‍ഡി അപ്പച്ചനെയും കൊണ്ട് എത്തിയായിരുന്നു പരിശോധന. ചോദ്യം ചെയ്യലില്‍ എന്‍എം വിജയന്‍റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളാണ് അപ്പച്ചനോട് പൊലീസ് ചോദിച്ചത്.
അപ്പച്ചനും ഗോപിനാഥനും പറഞ്ഞതു പ്രകാരം അര്‍ബന്‍ ബാങ്ക് നിയമനത്തിന് വാങ്ങിയ 10 ലക്ഷം രൂപയ്ക്ക് തന്റെ എട്ട് സെന്റ് പണയാധാരമായി നല്‍കിയെന്ന വിവരത്തിലും ചോദ്യങ്ങളുണ്ടായി. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നു അര്‍ബന്‍ ബാങ്കിലെ നിയമനങ്ങളെന്നായിരുന്നു നിയമനക്കോഴ സംബന്ധിച്ച ചോദ്യങ്ങളില്‍ ഗോപിനാഥന്റെ മറുപടി.
മൂന്ന് ദിവസം ചോദ്യം ചെയ്യലിന് അന്വേഷകസംഘത്തിന്റെ കസ്റ്റഡിയില്‍ പോകണമെന്ന കര്‍ശന ഉപാധിയോടെയാണ് കേസില്‍ പ്രതികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പൊലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. 2022ല്‍ ആത്മഹത്യ സംബന്ധിച്ച മുന്നറിയിപ്പും പണമിടപാട് വിവരങ്ങളുമറിയിച്ച് എന്‍എം വിജയന്‍ സുധാകരന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്തത്. എൻഎം വിജയന്റെ കത്തിൽ ഇത് ലഭിക്കുമ്പോൾ തനിക്ക് ജീവനുണ്ടായിരിക്കില്ല എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ബാങ്കിൽ നിന്ന് മകനെ പിരിച്ചുവിട്ടതിൽ ഐസി ബാലകൃഷ്ണന്റെ ഇടപെടലും നിയമന ഇടപാടുകളും പരമാർശിച്ചാണ് കത്ത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here