എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യ: ഐസി ബാലകൃഷ്ണൻ്റെ രാജി, അറസ്റ്റ് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ശക്തമായ പ്രക്ഷോഭത്തിന്

ldf-protest

എന്‍എം വിജയനെയും മകനെയും ആത്മഹത്യയിലേക്ക് തള്ളിവിട്ട ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് എട്ടിന് ബത്തേരിയില്‍ നൈറ്റ് മാര്‍ച്ച് നടത്തും. ഐസി ബാലകൃഷ്ണന്‍, എന്‍ഡി അപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അഴിമതിയുടെ ഇരയാണ് ഡിസിസി ട്രഷററായിരുന്ന എന്‍എം വിജയനും മകനും. നിരവധി തവണ കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഡി സതീശനും പരാതി നല്‍കിയിട്ടും വിജയന് നീതി ലഭിച്ചിട്ടില്ല.

അഴിമതിയുടെ പങ്ക് പറ്റിയതുകൊണ്ടാണ് ഇവര്‍ വിജയനെ കൈയൊഴിഞ്ഞത്. ഈ രണ്ട് മരണത്തിന്റെയും ഉത്തരവാദിത്വത്തില്‍ നിന്ന് ഇവര്‍ക്കും മാറിനില്‍ക്കാനാവില്ല. ഞെട്ടലോടെയാണ് വിജയന്റെയും മകന്റെയും മരണവും കോഴക്കഥകളും ജനങ്ങള്‍ കേള്‍ക്കുന്നത്. ആത്മഹത്യാക്കുറിപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞകാലങ്ങളില്‍ നടത്തിയ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്.

Read Also: എന്‍എം വിജയന്റെ ആത്മഹത്യാ കുറിപ്പ്: ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ഓഫീസിൽ ഡിവൈഎഫ്‌ഐ പ്രതിഷേധമിരമ്പി

അഴിമതിയിലൂടെയും വഞ്ചനയിലൂടെയും സഹപ്രവര്‍ത്തകനെ മകനോടൊപ്പം മരണത്തിലേക്ക് തള്ളിവിടുകയാണ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം ചെയ്തത്. ജില്ലയിലെ ഏറ്റവും വലിയ മാഫിയാസംഘമാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഒരു നിമിഷംപോലും പൊതുപ്രവര്‍ത്തകരായി തുടരാന്‍ ഇവര്‍ക്ക് അവകാശമില്ല. സംഭവങ്ങളില്‍ ഉള്‍പ്പെട്ട മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്യണം. എംഎല്‍എ സ്ഥാനം ഐസി ബാലകൃഷ്ണന്‍ രാജിവയ്ക്കണം. എന്‍ഡി അപ്പച്ചന്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറിനില്‍ക്കണമെന്നും എല്‍ഡിഎഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതിനിടെ, ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐഎം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ബത്തേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി ഐസി ബാലകൃഷ്ണൻ്റെ കോലം കത്തിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. സുരേഷ് താളൂർ , കെ എം ഫ്രാൻസിസ്, എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News