എന്‍എം വിജയന്റെ ആത്മഹത്യാ കുറിപ്പ് പുറത്തു വന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ തയ്യാറാകാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നു രാവിലെ മാധ്യമങ്ങളെ കണ്ടതിനാല്‍ വീണ്ടും കാണുന്നില്ലെന്നാണ് സതീശന്റെ വിശദീകരണം. സതീശൻ ഉള്‍പ്പെടെയുള്ള നേതാക്കളെ കോഴ വിവരം അറിയിച്ചിട്ടും പ്രതികരണം ഉണ്ടായില്ല എന്നതും കെ സുധാകരന് എഴുതിയ കത്തു പുറത്തുവന്നതും കോണ്‍ഗ്രസ് നേതാക്കളെ വെട്ടിലാക്കിയിട്ടുണ്ട്.
Read Also: എന്‍എം വിജയന്റെ ആത്മഹത്യാ കുറിപ്പ്: ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ഓഫീസിൽ ഡിവൈഎഫ്‌ഐ പ്രതിഷേധമിരമ്പി
കത്തിലെ വെളിപ്പെടുത്തലുകള്‍ അക്ഷരാര്‍ഥത്തില്‍ കെപിസിസി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് കത്ത് നല്‍കിയിരുന്നുവെന്ന വെളിപ്പെടുത്തലും ആത്ഹത്യാകുറിപ്പിലുണ്ട്. ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമന തട്ടിപ്പില്‍ നേതാക്കള്‍ പണം പങ്കുവെച്ചുവെന്നും എന്‍ എം വിജയന്‍ കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണന്റേയും ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റേയും പേരുകള്‍ കുറിപ്പിലുണ്ട്. വന്‍ സാമ്പത്തിക ബാധ്യതയാലാണ് ആത്മഹത്യയെന്നും എന്‍ എം വിജയന്‍ വ്യക്തമാക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here