വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്‍റെയും മകന്‍റെയും മരണത്തിൽ ആത്മഹത്യാ പ്രേരണക്കേസിൽ പ്രതികളായ ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചനെയും കെകെ ഗോപിനാഥനെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്‌തു. സമയബന്ധിത കസ്റ്റഡിയിലെടുത്തായിരുന്നു ചോദ്യം ചെയ്യൽ. ഗോപിനാഥന്‍റെ ബത്തേരിയിലെ വീട് പോലീസ് റെയ്‌ഡ് ചെയ്‌തു. ചോദ്യം ചെയ്യൽ നാളെയും തുടരും.
രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയായിരുന്നു ചോദ്യം ചെയ്യൽ. കെകെ ഗോപിനാഥനെ വിവിധ തെളിവുകളുടെ അടിസ്ഥാനത്തിൽ 2 ഘട്ടങ്ങളിലായി ചോദ്യം ചെയ്തു. വൈകീട്ടോടെ ഇദ്ദേഹത്തിന്റെ വീട് പോലീസ് റെയിഡ് ചെയ്തു.നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുത്തു.
ALSO READ; കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം; ആവശ്യവുമായി വിഡി സതീശൻ
എൻഡി അപ്പച്ചനിൽ നിന്ന് പ്രാഥമിക വിവരങ്ങൾ തേടിയ അന്വേഷ്ണ സംഘം നാളെ വിശദ ചോദ്യം ചെയ്യലിന് വിധേയമാക്കും. ഒന്നാം പ്രതിയായ ഐസി ബാലകൃഷ്‌ണൻ എംഎൽഎയെ വ്യാഴം മുതൽ ശനിവരെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യും. ഡിവൈഎസ്‌പി കെകെ അബ്‌ദുൾ ഷെരീഫിന്റെ നേതൃത്വത്തിൽ തെളിവുകളും മൊഴികളും നിരത്തിയായിരുന്നു ചോദ്യം ചെയ്യൽ. ഒന്നിനും കൃത്യമായ ഉത്തരങ്ങളുണ്ടായില്ല. അറിയില്ലെന്നായിരുന്നു പല ചോദ്യങ്ങളോടുമുള്ള പ്രതികരണം. ഇരുവരെയും വേവ്വേറെയാണ് ചോദ്യം ചെയ്‌തത്. വരും ദിവസം രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് എഡിജിപിയുടെ കീഴിലുള്ള ഒമ്പതുപേരടങ്ങുന്ന അന്വേഷണ സംഘം കോടതി അനുവദിച്ച കസ്റ്റഡി കാലയളവിൽ പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ്.
ALSO READ; കേരളം മുന്നിൽത്തന്നെ; ആയുഷ് സാമ്പിള്‍ സര്‍വേയില്‍ സംസ്ഥാനം ദേശീയ ശരാശരിയേക്കാള്‍ വളരെ മുന്നില്‍
ഡിഡിസി ഓഫീസ് അടക്കമുള്ള കോൺഗ്രസ് ഓഫീസുകളിൽ തെളിവെടുപ്പ് നടത്താനും കോടതി അനുമതി നൽകിയിട്ടുണ്ട്.ഇടനിലക്കാരനാക്കി കോൺഗ്രസ് നേതാക്കൾ നടത്തിയ നിയമനക്കോഴയുടെ ബാധ്യതയിലാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻഎം വിജയൻ ആത്മഹത്യ ചെയ്തത്.മകന് വിഷം നൽകി കൊല്ലുകയും ചെയ്തു. മരണത്തിന് ഉത്തരവാദികളായവരുടെ പേരുകൾ എൻഎം വിജയൻ മരണക്കുറിപ്പിൽ എഴുതിയിരുന്നു. കഴിഞ്ഞ 18 നാണ് ആത്മഹത്യ പ്രേരണ കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് കൽപ്പറ്റ കോടതി കർശ്ശന വ്യവസ്ഥകളിന്മേൽ മുൻകൂർ ജാമ്യം അനുവദിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here