വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാ പ്രേരണാ കേസില്‍ വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസം ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. രാവിലെ 10 മുതല്‍ അഞ്ചു വരെ സമയബന്ധിത കസ്റ്റഡിയികസ്റ്റഡിയിലാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞദിവസം ഡി സി സി ഓഫീസില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വിവിധ രേഖകള്‍ പരിശോധിച്ചു. കേസില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ച കെ സുധാകരന്‍ ഇന്ന് എന്‍ എം വിജയന്റെ വീട് സന്ദര്‍ശിക്കും. അതേസമയം കേസില്‍ പ്രതികളായ എന്‍ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും നാളെ അന്വേഷ സംഘത്തിന് മുന്നില്‍ ഹാജരാകും.
കല്‍പ്പറ്റയിലെ ഡിസിസി ഓഫീസ് കഴിഞ്ഞദിവസം പൊലീസ് റെയ്ഡ് ചെയ്തു. ഓഫീസ് രേഖകളും കണക്കും മിനുടസും ഉള്‍പ്പെടെയുള്ളവ പരിശോധിച്ചു. ബത്തേരിയില്‍ നിന്ന് എന്‍ഡി അപ്പച്ചനെയും കൊണ്ട് എത്തിയായിരുന്നു പരിശോധന. ചോദ്യം ചെയ്യലില്‍ എന്‍എം വിജയന്റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളാണ് അപ്പച്ചനോട് പൊലീസ് ചോദിച്ചത്. അപ്പച്ചനും ഗോപിനാഥനും പറഞ്ഞതുപ്രകാരം അര്‍ബന്‍ ബാങ്ക് നിയമനത്തിന് വാങ്ങിയ 10 ലക്ഷം രൂപയ്ക്ക് തന്റെ എട്ട് സെന്റ് പണയാധാരമായി നല്‍കിയെന്ന വിവരത്തിലും ചോദ്യങ്ങളുണ്ടായി. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നു അര്‍ബന്‍ ബാങ്കിലെ നിയമനങ്ങളെന്നായിരുന്നു നിയമനക്കോഴ സംബന്ധിച്ച ചോദ്യങ്ങളില്‍ ഗോപിനാഥന്റെ മറുപടി.
മൂന്ന് ദിവസം ചോദ്യം ചെയ്യലിന് അന്വേഷകസംഘത്തിന്റെ കസ്റ്റഡിയില്‍ പോകണമെന്ന കര്‍ശന ഉപാധിയോടെയാണ് കേസില്‍ പ്രതികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പൊലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. 2022ല്‍ ആത്മഹത്യ സംബന്ധിച്ച മുന്നറിയിപ്പും പണമിടപാട് വിവരങ്ങളുമറിയിച്ച് എന്‍ എം വിജയന്‍ സുധാകരന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശന് പിന്നാലെ നാളെ കെ സുധാകരന്‍ എന്‍ എം വിജയന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തും. കുടുംബത്തിന്റെ കടബാധ്യത അടക്കം രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് സുധാകരന്‍ കുടുംബാംഗങ്ങളെ കാണുന്നത്. മരണത്തിന് ശേഷം കെ സുധാകരന്‍ എന്‍ എം വിജയന്റെ കുടുംബത്തെ അധിക്ഷേപിച്ചത് വിവാദമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here