‘പാർട്ടി നേതാക്കളിൽ നിന്ന് നീതി കിട്ടും എന്ന് പ്രതീക്ഷയില്ല’; വിഡി സതീശനെതിരെ ആഞ്ഞടിച്ച് എൻഎം വിജയന്‍റെ കുടുംബം

nm vijayans family reaction

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് എൻഎം വിജയന്റെ കുടുംബം. ഒരു നേതാവ്‌ സംസാരിക്കേണ്ട രീതിയിലല്ല വിഡി സതീശൻ സംസാരിച്ചത്‌. അച്ഛൻറെ വാക്കിൻറെ പുറത്താണ് വിഡി സതീശനെ കാണാൻ പോയത്. എന്നാൽ ഒരു പാർട്ടി നേതാവ് പറയണ്ട രീതിയിലല്ല തന്നോട് സംസാരിച്ചത്. കോൺഗ്രസിലെ ഒരു നേതാവാണ് ബലിയാടായിരിക്കുന്നത്. എൻഎം വിജയന്റെ കുടുംബം ഭീഷണിപ്പെടുത്തിയതായുള്ള വിഡി സതീശന്റെ ആക്ഷേപത്തിലും മകൻ പ്രതികരിച്ചു. താൻ ഭീഷണിപ്പെടുത്തിയാൽ ഭീഷണിപ്പെടുന്ന ആളല്ല വിഡി സതീശൻ. താൻ കാര്യങ്ങൾ തുറന്ന് പറയുമോ എന്ന ആശങ്ക അവർക്ക് ഉണ്ടാകും.

പാർട്ടി നേതാക്കളിൽ നിന്ന് നീതി കിട്ടും എന്ന് പ്രതീക്ഷയില്ലെന്നും മകൻ വിജേഷ് പറഞ്ഞു. അച്ഛൻ പറഞ്ഞ കാര്യങ്ങളാണ് താൻ ചെയ്തത്. തന്റെ പ്രശ്നം രാഷ്ട്രീയമല്ല; പൊലിഞ്ഞ 2 ജീവനുകളാണെന്നും വിജേഷ് കൂട്ടിച്ചേർത്തു. താൻ വാക്ക് മാറ്റി പറയില്ല. മരണശേഷവും അച്ഛന് പാർട്ടിയിൽ നിന്ന് നീതി കിട്ടിയില്ലെന്നും എംഎൻ വിജയന്റെ മകൻ തുറന്നടിച്ചു. ഒരുവട്ടം പോലും സംസാരിക്കാൻ നേതാക്കൾ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; ‘അഴിമതിയുടെ, വഞ്ചനയുടെ, കൊലപാതകത്തിന്റെ, സെപ്റ്റിട് ടാങ്കാണ് തുറന്നത്’; എന്തൊരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം, പരിഹസിച്ച് കെജെ ജേക്കബ്

അതേ സമയം, വയനാട്‌ ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യാക്കുറിപ്പ് കിട്ടിയില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് വിഡി സതീശൻ. രണ്ട് ദിവസം മുൻപാണ് കത്ത് കിട്ടിയതെന്നും ചില അവ്യക്തത ഉണ്ടായിരുന്നതിൽ വ്യക്തത ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിജയൻ്റെ കത്ത് ഇതുവരെ വായിച്ചിട്ടില്ലെന്നായിരുന്നു കെ സുധാകരന്‍റെ പ്രതികരണം .ഐസി ബാലകൃഷ്ണനെതിരെ പൊലീസ്, വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നും പാർട്ടിക്കാര്യം പാർട്ടി അന്വേഷിക്കുമെന്നും കത്തിനെക്കുറിച്ച് പാർട്ടിക്കും എംഎൽഎയ്ക്കും ആശങ്കയില്ല, നേരത്തെ സംസാരിച്ച് ഒതുക്കിയ വിഷയമാണെന്നും കെ സുധാകരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration