എൻ എം വിജയന്റെ ആത്മഹത്യാക്കേസ് ; പ്രതികളായ കോൺഗ്രസ് നേതാക്കൾ ഒളിവിൽ

nm vijayan

വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ അത്മഹത്യപ്രേരണക്കേസിൽ പ്രതികളായി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ ഒളിവിൽ. അത്മഹത്യപ്രേരണ കേസിൽ പ്രതി ചേർത്തതോടെ ഐ സി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനും വയനാട്ടിൽ നിന്ന് മാറിനിൽകുന്നതായാണ് വിവരം. ഐ സി ബാലകൃഷ്ണൻ എം എൽ എ ഹോസ്റ്റലിലുണ്ടെന്ന് ഓഫീസ്‌ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ നേതാക്കളുടെ ഫോണുകൾ സ്വിച്ച്‌ ഓഫ് ആണ്. നേതാക്കൾ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ കോടതിയിൽ നൽകിയിട്ടുണ്ട്‌.

Also read: യൂത്ത് കോണ്‍ഗ്രസ് ക്രൂരതയ്ക്ക് മൂന്നാണ്ട്; ഇന്ന് ധീരജ് രക്തസാക്ഷി ദിനം

അതേസമയം, വയനാട് ഡിസിസി മുൻ ട്രഷറർ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ കേസ് അട്ടിമറിക്കാന്‍ കോൺഗ്രസ് നേതാക്കളുടെ ശ്രമമെന്ന് പരാതി. കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സണ്ണി ജോസഫ്, ടി എന്‍ പ്രതാപന്‍, കെ ജയന്ത് എന്നിവര്‍ക്കെതിരെയാണ് പരാതി. സിപിഎം വയനാട് ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂരാണ് പൊലീസില്‍ പരാതി നല്‍കിയത്.

Also read: പി ജയചന്ദ്രന്റെ സംസ്കാരം നാളെ; ഇന്ന് പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാദമി റീജണൽ തീയേറ്ററിലും പൊതുദർശനം

നേതാക്കളുടെ അഴിമതി കൊണ്ട് സാമ്പത്തിക ബാധ്യതയിലായ എന്‍ എം വിജയന്റെ കുടുംബം കേസില്‍ പ്രധാന സാക്ഷികളാണ്. ഇവരുടെ വീട്ടിലെത്തിയ കെപിസിസി സമിതി ബാധ്യത ഏറ്റെടുക്കാമെന്ന് അറിയിച്ചിരുന്നു. നിയമവാഴ്ചക്കെതിരെയുള്ള നീക്കം പോലീസ് തടയണമെന്നാവശ്യപ്പെട്ടാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News