എൻ എം വിജയന്റെ ആത്മഹത്യാ കേസ് കുരുക്കിലായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും. 2022ൽ കെ സുധാകരന് എൻ എം വിജയൻ ആത്മഹത്യയെക്കുറിച്ച് സൂചന നൽകി കത്തെഴുതി.
എൻ എം വിജയന്റെ കത്തിൽ ഇത് ലഭിക്കുമ്പോൾ തനിക്ക് ജീവനുണ്ടായിരിക്കില്ല എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ബാങ്കിൽ നിന്ന് മകനെ പിരിച്ചുവിട്ടതിൽ ഐ സി ബാലകൃഷ്ണന്റെ ഇടപെടലും നിയമന ഇടപാടുകളും പരമാർശിച്ചാണ് കത്ത്.
കത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കെ സുധാകരനെ ചോദ്യം ചെയ്യുക ഈ കത്തിന്റെ അടിസ്ഥാനത്തിൽ. പ്രതികളായ കോണ്‍ഗ്രസ് നേതാക്കളെ സമയബന്ധിത കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെയും കെ കെ ഗോപിനാഥനെയും ഇന്നലേയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
ഗോപിനാഥന്റെ ബത്തേരിയിലെ വീട് ഇതിനിടെ പോലീസ് റെയ്ഡ് ചെയ്യുകയും നിയമന ഇടപാട് രേഖകാള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ വ്യാഴം മുതല്‍ ശനിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. ഡിവൈഎസ്പി കെ കെ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ തെളിവുകളും മൊഴികളും നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here