നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ മുപ്പത്തിയേഴാം വാർഷികാഘോഷ പരിപാടികൾ നടന്നു

NMCA

നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ മുപ്പത്തി ഏഴാം വാർഷികാഘോഷ പരിപാടി വിപുലമായി ആഘോഷിച്ചു. എൻഎംസിഎ പ്രസിഡൻ്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സർക്കാർ അണ്ടർ സെക്രട്ടറി ഷമീം ഖാൻ മുഖ്യാതിഥിയായിരുന്നു. കേരളം ഒരു പാട് നന്മകളുള്ള സംസ്ഥാനമാണെന്നും ഈ നന്മകളാണ് മറുനാടുകളിൽ പറിച്ചു നടപ്പെട്ട മലയാളി സമൂഹവും കാത്ത് സൂക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറി അനുപ് പുഷ്പാംഗതൻ, ട്രഷറർ രാധാകൃഷ്ണൻ പിള്ള, വർക്കിംഗ് പ്രസിഡൻ്റ് ജയപ്രകാശ് നായർ, തുടങ്ങിയവർ വേദി പങ്കിട്ടു. മലയാളികളെ കൂടാതെ ഇതരഭാഷക്കാരുടെ സാന്നിധ്യവും ആഘോഷപരിപാടികൾക്ക് തിളക്കമേകി.

Also Read- കേരളത്തിൽ ഖനനമേഖലയുടെ സർവ്വേയുടെ പ്രവർത്തനങ്ങൾക്കായി ഇനി ഡ്രോൺ

അംഗങ്ങൾ പങ്കെടുത്ത പൂക്കളം മത്സരം വർണ്ണക്കാഴ്ചയൊരുക്കിയപ്പോൾ യുവാക്കൾ അണി നിരന്ന വടംവലി മത്സരം ആവേശക്കാഴ്ചയായി ഭരണ സമിതി അംഗങ്ങളുടെ നേതൃത്വവും ഏകോപനവും ആഘോഷ ദിനത്തെ അവിസ്മരണീയമാക്കി. കേരളീയ രുചിക്കൂട്ടുകളിൽ വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കിയതും അംഗങ്ങളായിരുന്നു. ഒരുമയുടെ ആഘോഷത്തെ അക്ഷരാർഥത്തിൽ അന്വർഥമാക്കുകയായിരുന്നു എൻഎംസിഎ ടീം. തുടർന്ന് കേരളത്തിൽ നിന്നെത്തിയ വനിതാ സംഘം അവതരിപ്പിച്ച “പെണ്ണൊരുമ മെഗാഷോ” പരിപാടിയുടെ മാറ്റ് കൂട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News