ഭാവഗായകന് ‘പൂർണേന്ദുമുഖിയോട്…’ പാടി ഗാനാജ്ഞലിയർപ്പിച്ച് എൻഎൻ കൃഷ്ണദാസ്

nn krishnadas

അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന് ‘പൂർണേന്ദുമുഖിയോട്…’ എന്ന അതിമനോഹരമായ വരികൾ പാടി വിടചൊല്ലി മുൻ എംപിയും സുഹൃത്തുമായ എൻഎൻ കൃഷ്ണദാസ്. നമുക്ക് ചെറുപ്പകാലം മുതൽ സംഗീതത്തോടുള്ള ഇഷ്ട്ടം ആരംഭിക്കുന്നത് നമ്മെ വളരെയധികം സ്വാധീനിക്കുന്ന ചില പാട്ടുകളിലൂടെയാണ്. എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള പാട്ടുകൾ ജയേട്ടൻ പാടിയ പാട്ടുകളാണെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു. മുതിർന്നപ്പോൾ പി ജയചന്ദ്രനുമായി ചേർന്ന് പ്രവർത്തിച്ചതിന്റെ സ്മരണകളും അദ്ദേഹം കൈരളിക്ക് വേണ്ടി ഓർത്തെടുത്തു.

പാലക്കാട് സ്വരലയയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന്‍റെ സ്മരണകളും അദ്ദേഹം പങ്കു വച്ചു. മലയാളികളുടെ സംഗീതാസ്വാദനത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയത് ജയേട്ടൻ ആണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. പി ജയചന്ദ്രനെ പോലെയുള്ള സംഗീതജ്ഞരുടെ കാലത്ത് ജീവിച്ചിരിക്കാൻ പറ്റി എന്നത് ഒരു പുണ്യമാണ് എന്നും എൻഎൻ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

ALSO READ; പി ജയചന്ദ്രന്‍ മലയാളി മനസ്സുകളില്‍ ഭാവസാന്ദ്ര പാട്ടുകള്‍ നിറച്ച ഗായകന്‍; അനുശോചിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

അതേ സമയം, മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രന്‍റെ വേർപാടിലൂടെ വിരാമമായത് കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാനസപര്യയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കിട്ട കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പി ജയചന്ദ്രനെ അനുസ്മരിച്ചത്. സമാനതകൾ ഇല്ലാത്ത ഭാവാവിഷ്കാരമായിരുന്നു ജയചന്ദ്രൻ്റെ ഗാനാലാപനത്തെ സമകാലീനരിൽ നിന്ന് വേറിട്ട് നിർത്തിയതെന്നും തുടർന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ന് വൈകിട്ട് എട്ട് മണിയോടെയാണ് മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാളെ രാവിലെ 10 മുതൽ വൈകീട്ട് 12 വരെ സംഗീത നാടക അക്കാദമി ഹാളിലെ പൊതുദർശനത്തിനു ശേഷം, സംസ്കാരം ശനിയാഴ്ച വൈകീട്ട് 3 മണിയോടെ ചേന്ദമംഗലത്തെ വീട്ടിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News