എന്‍എന്‍ പിള്ള സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കാസര്‍ഗോഡ് മാണിയാട്ട് കോറസ് കലാ സമിതിയുടെ എന്‍ എന്‍ പിള്ള സ്മാരക ചലച്ചിത്ര പുരസ്‌കാരത്തിന് കലാഭവന്‍ ഷാജോണിനെയും നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള പുരസ്‌കാരത്തിന് പയ്യന്നൂര്‍ മുരളിയെയും തെരഞ്ഞെടുത്തു.

ALSO READ:ബാലസാഹിത്യ പുരസ്‌കാരം 2024ന് അപേക്ഷ ക്ഷണിച്ചു

പതിനൊന്നാമത് എന്‍ എന്‍ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന്റെ ഭാഗമായാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. നവംബര്‍ 14 മുതല്‍ 22 വരെയാണ് നാടക മത്സരം. ഇത്തവണ ഏഴ് മത്സര നാടകങ്ങളും ഒരു പ്രദര്‍ശന നാടകവും അരങ്ങേറും. നവംബര്‍ 14ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്യും. സമാപന സമ്മേളനത്തില്‍ ചലച്ചിത്ര താരം ജോജു ജോര്‍ജ്, മുന്‍ മന്ത്രി ഇ പി ജയരാജന്‍ എന്നിവര്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News