സർക്കാരിന് അതൃപ്തി, വിഴിഞ്ഞം പോർട്ടിന്റെ പേരിൽ അദാനിയില്ല

വിഴിഞ്ഞം തുറമുഖത്തിന് ‘വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്’ എന്ന പേര് നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. അദാനി ഗ്രൂപ്പും സർക്കാരും തമ്മിലെ ചർച്ചയെ തുടർന്നാണ് തീരുമാനം. അദാനി പോർട്ട് എന്ന പേരിൽ തുറമുഖം അറിയപ്പെടുന്നതിൽ സർക്കാരിന് അതൃപ്തി ഉണ്ടായിരുന്നു. സർക്കാർ ഉടമസ്ഥതയിൽ തന്നെയാണ് തുറമുഖമെന്ന് അറിയിക്കാനാണ് ഇപ്പോൾ ‘വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്’ എന്ന് പേര് മാറ്റിയിരിക്കുന്നത്. ബ്രാൻഡിംഗ് ഉൾപ്പടെയുള്ളവ ഈ പേരുപയോഗിച്ചായിരിക്കും ഇനി ചെയ്യുകയെന്ന് അധികൃതർ അറിയിക്കുന്നു.

അതോടൊപ്പം തുറമുഖത്ത് പുലിമുട്ടിന്റെ മുകളിൽ കോൺക്രീറ്റ് പാതയൊരുക്കുന്ന പ്രവർത്തനം വൈകാതെ ആരംഭിക്കും. മാതൃക എന്ന നിലയ്‌ക്ക് ഏതാനും മീറ്റർ കോൺക്രീറ്റ് നടത്തിയിട്ടുണ്ട്. കോൺക്രീറ്റ് പൂർത്തിയാകുന്നതോടെ വിശാലമായ പാതയായി ഇതുമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News