ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചയിൽ ബീഹാറിൽ കോൺഗ്രസും ആർജെഡിയും തമ്മിൽ ധാരണയായില്ല. 5 സീറ്റ് നൽകാമെന്ന ആർജെഡി നിർദേശം കോൺഗ്രസ് തള്ളി. കനയ്യകുമാറിന് ബഗുസൊരായ് മണ്ഡലം വേണമെന്ന കോൺഗ്രസ് ആവശ്യവും ആർജെഡി അംഗീകരിച്ചില്ല.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായുള്ള സീറ്റ് വിഭജന ചർച്ചയിൽ ബീഹാറിൽ കോൺഗ്രസും ആർജെഡിയും രണ്ട് തട്ടിൽ തന്നെ. ബീഹാറിലെ 40 സീറ്റുകളിലേക്കുള്ള ആദ്യ ചർച്ചയാണ് നടന്നത്. ദേശീയ സഖ്യ സമിതി അധ്യക്ഷൻ മുകുൾ വാസ്നികിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ 16 സീറ്റിൽ മത്സരിക്കുമെന്ന് അർജെഡി അറിയിച്ചു. കോൺഗ്രസിന് 4 സീറ്റ് നൽകാമെന്ന ധാരണ 5 ആയി കൂട്ടിയങ്കിലും ബീഹാർ പി സി സി അംഗീകരിച്ചില്ല. എട്ട് സീറ്റെങ്കിലും വേണമെന്ന നിലപാടിലാണ് സംസ്ഥാന കോൺഗ്രസ്. കനയ്യ കുമാറിനെ ബഗുസൊരായ് മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസ് മുമ്പോട്ട് വെച്ചെങ്കിലും അർജെ ഡി അംഗീകരിക്കാൻ തയ്യാറായില്ല.
സമവായമെത്താത്തതിനാൽ ചർച്ചകൾ ഇനിയും തുടരും . എന്നാൽ കോൺഗ്രസ്യമായി സീറ്റ് ചർച്ചയ്ക്കില്ലെന്നും 17 സീറ്റുകളിൽ ജെഡിയു മത്സരിക്കുമെന്നുമാണ് നിതീഷ് കുമാറിന്റെ നിലപാട്. നാളെ അം ആദ്മി പാർട്ടിയുമായി കോൺഗ്രസ് ചർച്ച നടത്തും. ദില്ലി – പഞ്ചാബ് . ഹരിയാന സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം ചർച്ചയാകും. കോൺഗ്രസും എഎപിയും പഞ്ചാബിലും ഹരിയാനയിലും എളുപ്പത്തിൽ വിട്ടുവീഴ്ചക്ക് തയാറാവില്ല. പഞ്ചാബിലെ 13 സീറ്റുകളിൽറ്റി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് കോൺഗ്രസ് ആപ്പ് സംസ്ഥാന നേതൃത്വങ്ങൾ പറയുന്നത്. ദില്ലിയിൽ 3-4 എന്ന നിലയില്‍ പങ്കുവെപ്പിന് തയ്യാറാണ്. ബംഗാളിൽ ചർച്ചയ്ക്കുള്ള ക്ഷണത്തോട് മമത ബാനർജി അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ALSO READ: തൃശ്ശൂരിൽ ഇറച്ചി കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here