തമിഴ്നാട്ടില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് എഐഎഡിഎംകെ

ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് അണ്ണാ ഡിഎംകെ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ബിജെപിയുമായുള്ള സഖ്യം അണ്ണാ ഡിഎംകെ അവസാനിപ്പിച്ചത്. തമിഴ്നാട്ടില്‍ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയാണ് എഐഎഡിഎംകെ.

Also Read : രാജസ്ഥാനിൽ 26 വിരലുകളുമായി പെൺകുഞ്ഞ് പിറന്നു; കുട്ടിയുടെ ജനനം ആഘോഷമാക്കി കുടുംബം

അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബി.ജെ.പി. മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എഐഎഡിഎംകെയുടെ സഹായം ആവശ്യമായിവരില്ലെന്നും കെ. അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നാണ് പാര്‍ട്ടി വക്താവ് ഡി ജയകുമാറിന്റെ നിലപാട്. അണ്ണാ ഡിഎംകെ ഇല്ലെങ്കില്‍ ബിജെപിക്ക് തമിഴ്നാട്ടില്‍ നോട്ടയ്ക്ക് കിട്ടേണ്ട വോട്ട് പോലും കിട്ടില്ലെന്നും ഡി ജയകുമാര്‍ പറഞ്ഞു.

എഐഎഡിഎംകെ നേതാവ് സി എന്‍ അണ്ണാദുരൈയെ വിമര്‍ശിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. സഖ്യത്തിന്റെ പേരില്‍ ആര്‍ക്കും വഴങ്ങാന്‍ ബി.ജെ.പി. തയ്യാറല്ലെന്നും അണ്ണാമലൈ പറഞ്ഞിരുന്നു.

Also Read : 61-ാമത് സ്കൂൾ കലോത്സവ മാധ്യമ അവാർഡ്; മികച്ച കവറേജിനുള്ള പുരസ്‌കാരം കൈരളിക്ക്

‘എഐഎഡിഎംകെയുമായി ബിജെപി സഖ്യത്തിലില്ല. തിരഞ്ഞെടുപ്പ് സന്ദര്‍ഭത്തിലാകും തങ്ങളുടെ സഖ്യം ഇനി തീരുമാനിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ സഖ്യം ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ നേതാക്കളെ വിമര്‍ശിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ തൊഴില്‍’ ഡി ജയകുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News