കെജ്‌രിവാളിന് ജാമ്യമില്ല; 7 ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയിൽ

ദില്ലി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ നിഷേധിച്ച് കോടതി. 7  ദിവസത്തേക്ക് കെജ്‌രിവാളിനെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. മാർച്ച് 28 നു കെജ്‌രിവാളിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.

ഇന്നലെ രാത്രിയാണ് ഇ ഡി കെജ്‌രിവാളിനെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. ഇ ഡി യുടെ അറസ്റ്റ് ഭരണഘടനാവിരുദ്ധമെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കോടതിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ALSO READ: നിരന്തരമായ അപമാനം; കോണ്‍ഗ്രസ് വക്താവ് രോഹന്‍ ഗുപ്ത പാര്‍ട്ടി വിട്ടു

ഇന്നലെമുതൽ രാജ്യവ്യാപകമായ പ്രതിഷേധങ്ങളാണ് കെജ്‌രിവാളിന്റെ അറസ്റ്റിൽ നടക്കുന്നത്. ഇന്ന് ദില്ലി പൊലീസ് എ എ പി മന്ത്രിമാരായ അതിഷിയെയും സൗരഭിനേയും അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധിച്ചിരുന്നു പ്രവർത്തകരെയൊക്കെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കേരളത്തിൽ ഡിവൈഎഫ്‌ഐയും സിപിഐഎമ്മും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News