ഓട്ടോ ഡ്രൈവർ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കന്നഡ നടനുമായ ദർശന് ജാമ്യമില്ലാ. നടന്റെ ജാമ്യാപേക്ഷ ബംഗളൂരു കോടതി തള്ളി. കൂട്ടുപ്രതിയും നടിയുമായ പവിത്ര ഗൗഡയുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്.
കേസിൽ ജാമ്യാപേക്ഷ സമർപ്പിച്ച രണ്ട് പേർക്ക് കോടതി ജാമ്യം നൽകിയിട്ടുണ്ട്. പ്രതികളായ രവിശങ്കറിനും ദീപകുനുമാണ് ജാമ്യം ലഭിച്ചത്. ദർശൻ, പവിത്ര ഗൗഡ, നാഗരാജ്, ലക്ഷ്മൺ എന്നിവരുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയതോടെ ദർശൻ പരപ്പന അഗ്രഹാര ജയിലിൽ തന്നെ തുടരും.
ഓട്ടോ ഡ്രൈവറായ രേണുകാസ്വാമി, നടി പവിത്ര ഗൗഡയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ദർശൻ, പവിത്ര ഗൗഡ എന്നിവരും മറ്റ് നിരവധിപേരും അറസ്റ്റിലായിരുന്നു.രേണുകാസ്വാമിയെ കൊലപ്പെടുത്താൻ ദർശനേയും മറ്റ് പ്രതികളേയും പ്രേരിപ്പിച്ചത് പവിത്രയാണെന്ന് ബംഗളുരു പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here