രാജ്യത്തെ ജിഡിപി വളര്‍ച്ച വീണ്ടും താഴ്ന്നു, റിപ്പോ നിരക്കില്‍ മാറ്റമില്ല, പുതിയ പണനയം പ്രഖ്യാപിച്ച് ആര്‍ബിഐ

രാജ്യത്തെ റിപ്പോ നിരക്ക് പ്രഖ്യാപിച്ചു. നിലവിലെ റിപ്പോ നിരക്കായ 6.5 % ത്തില്‍ മാറ്റം വരുത്താതെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പുതിയ റിപ്പോ നിരക്ക് പ്രഖ്യാപിച്ചത്. കൂടാതെ സ്റ്റാന്റിങ് ഡിപ്പോസിറ്റ് ഫെസിലിറ്റി നിരക്കിലും മാറ്റമില്ലെന്നും 6.25 ആയി ഇതും തുടരുമെന്നും ആര്‍ബിഐ അറിയിച്ചു.

രാജ്യത്തെ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴെയാണെന്നും വിലക്കയറ്റം നിയന്ത്രിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അത് വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

ALSO READ: മോഷ്ടാക്കളുടെ അടിച്ചുമാറ്റല്‍ ഭയന്ന് പൊതുസ്ഥലങ്ങളില്‍ പുതുപുത്തന്‍ ചെരുപ്പഴിച്ചിടാന്‍ ഭയക്കുന്നവരാണോ നിങ്ങള്‍? എങ്കിലിനി ആ ഭയം വേണ്ട, ഇതാ ഒരു വൈറല്‍ നിന്‍ജ ടെക്‌നിക്ക്.!

2023 ഫെബ്രുവരിയില്‍ ആര്‍ബിഐ നിശ്ചയിച്ച റിപ്പോ നിരക്കാണ് ഇപ്പോഴും തുടരുന്നത്. അന്ന് 6.25% ആയിരുന്ന നിരക്ക് പിന്നീട് 6.50% ശതമാനമായി ആര്‍ബിഐ ഉയര്‍ത്തിയിരുന്നു.

അതേസമയം, നാലു വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് തങ്ങളുടെ പലിശ നിരക്ക് 0.50 ശതമാനം കുറച്ചതോടെ ആര്‍ബിഐയും നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. എന്നാല്‍, ആ സാധ്യത നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ ഗവര്‍ണര്‍ തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News