റിപ്പോ നിരക്ക് ഇത്തവണയും മാറ്റമില്ല; 5 അഞ്ചാം തവണയും 6.5ശതമാനത്തില്‍ നിലനിര്‍ത്തി

വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉയര്‍ത്തിയ സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്), മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) എന്നിവയും യഥാക്രമം 6.25 ശതമാനത്തിലും 6.75 ശതമാനത്തിലും തുടരും. പണപ്പെരുപ്പം ഉയര്‍ന്ന നിലയിലാണെങ്കിലും ഇത്തവണത്തെ പണ വായ്പാനയ യോഗത്തിലും റിസര്‍വ് ബാങ്ക് നിരക്കില്‍ മാറ്റംവരുത്തിയില്ല. ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനവും അഞ്ചാം തവണയും 6.5ശതമാനത്തില്‍ നിലനിര്‍ത്തി.

also read : ‘വലവിരിക്കാന്‍’ സഹായിച്ചത് ചെന്നൈ പൊലീസ്; നടന്‍ ഷിയാസ് കരീം പൊലീസ് കസ്റ്റഡിയില്‍

ഓഗസ്റ്റിലെ നയ പ്രഖ്യാപനത്തിന് ശേഷം സമ്മിശ്ര പ്രതികരണമാണ് വിപണിയിലുണ്ടായത്. ഉയര്‍ന്ന നിലവാരത്തില്‍നിന്ന് തക്കാളിയുടെ വില താഴ്ന്നു. അതോടൊപ്പം പണപ്പെരുപ്പ നിരക്കുകളിലും കുറവുണ്ടായി. വളര്‍ച്ചാധിഷ്ഠിത നിലപാട് തുടരുന്നതിന്റെ ഭാഗമായാണ് നിരക്ക് വര്‍ധനവില്‍നിന്ന് ഇത്തവണയും വിട്ടുനില്‍ക്കുന്നത്.

also read : തിരുവനന്തപുരത്ത് മദ്യലഹരിയില്‍ ശ്‌മശാന ജീവനക്കാരന്‍; മൃതദേഹം സംസ്‌ക്കരിക്കാതെ കിടത്തിയത് ഒന്നര മണിക്കൂര്‍

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഇപ്പോഴും ആര്‍ബിഐയുടെ ക്ഷമതാ പരിധിക്ക് മുകളിലാണ്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കര്‍ശന നടപടികളുമായി മുന്നോട്ടുപോകുകയുമാണ്. മണ്‍സൂണ്‍ ലഭ്യതക്കുറവും അസംസ്‌കൃത എണ്ണ വിലയിലെ ചാഞ്ചാട്ടവുമൊക്കെ എംപിസി യോഗത്തില്‍ ചര്‍ച്ചയായി.ആറംഗ സമിതിയില്‍ അഞ്ച് പേരും നിരക്ക് വര്‍ധനവിനെതിരെ വോട്ട് ചെയ്തു. ഉത്സവ സീസണ്‍ വരുന്നതിനാല്‍ വായ്പാ ഡിമാന്റിനെ ബാധിക്കാതിരിക്കാന്‍ മതിയായ പണലഭ്യത വിപണിയില്‍ നിലനിര്‍ത്താനും ആര്‍ബിഐ ലക്ഷ്യമിടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News