പലിശ നിരക്കില്‍ മാറ്റമില്ല; റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വായ്പാ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും. ആറില്‍ നാലുപേരും അനുകൂലിച്ച് വോട്ട് ചെയ്തതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ALSO READ:‘കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ? പരിശോധിക്കണം’, സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷകർ നേതാക്കൾ രംഗത്ത്

അതേസമയം ആര്‍ബിഐ ഭക്ഷ്യവിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി. പണപ്പെരുപ്പ നിരക്ക് നാലുശതമാനത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ റിസര്‍വ് ബാങ്ക് ഉറച്ചുനില്‍ക്കുന്നതായും ശക്തികാന്ത ദാസ് അറിയിച്ചു. നടപ്പുസാമ്പത്തികവര്‍ഷം രാജ്യം 7.2 ശതമാനം വളര്‍ച്ച നേടുമെന്നാണ് ആര്‍ബിഐ അനുമാനിക്കുന്നത്.

ALSO READ:‘വരൂ പോകാം പറക്കാം’, ബഹിരാകാശ നിലയത്തിൽ നൃത്തം ചെയ്യുന്ന ഇന്ത്യൻ വംശജ സുനിത വില്യംസും സംഘവും: വീഡിയോ

പലിശനിരക്കില്‍ ഇത്തവണയും മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനത്തെ ശരിവെയ്ക്കുന്നതാണ് പ്രഖ്യാപനം. പലിശനിരക്കില്‍ കഴിഞ്ഞ ഏഴുതവണ യോഗം ചേര്‍ന്നപ്പോഴും മാറ്റം വരുത്തിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News