വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് ;ഇന്ത്യൻ ടീമില്‍ മാറ്റങ്ങളൊന്നും വരുത്തില്ല

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റങ്ങളൊന്നും വരുത്താല്‍ രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും തയാറാവില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തില്ല. ആദ്യ ടെസ്റ്റില്‍ കളിച്ച അതേ ടീമിനെ തന്നെ നിലനിര്‍ത്താനാണ് എല്ലാ സാധ്യതയും എന്നാണ് ദിനേശ് കാർത്തിക് പറയുന്നത്.

അല്ലെങ്കില്‍ നിര്‍ബന്ധിത മാറ്റങ്ങള്‍ എന്തെങ്കിലും ആവശ്യമായി വരണം. നിലവിലെ സാഹചര്യത്തില്‍ അതിന്‍റെ ആവശ്യമില്ല. ബാറ്റിംഗില്‍ യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഫോമിലാണ്. ബൗളിംഗില്‍ അശ്വിനും ജഡേജയും എതിരാളികളെ വട്ടം കറക്കുന്നു. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റമുണ്ടാകാന്‍ യാതൊരു സാധ്യതയുമില്ലെന്നും കാര്‍ത്തിക് പറ‍യുന്നു.

ALSO READ: ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 24കാരന് ദാരുണാന്ത്യം

അഞ്ച് ദിവസത്തെ വിശ്രമത്തിനു ശേഷം ഇന്ത്യ ഇറങ്ങുന്നത് കൊണ്ട് തന്നെ പരിക്കിന്‍റെ ആശങ്കകളുമില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനങ്ങളിലെ മൂന്ന് ദിവസത്തെ ആഘോഷത്തിനു ശേഷം അവര്‍ വീണ്ടും കഠിന പരിശീലനം നടത്തിയാണ് ഇറങ്ങുന്നത്. ഇന്ത്യക്കെതിരെ ടെസ്റ്റ് ജയിക്കാന്‍ ആദ്യം മാനസികമായ തടസം വിന്‍ഡീസ് മറികടക്കണമെന്നും കാര്‍ത്തിക് വ്യക്തമാക്കി. ഇന്ത്യക്കെതിരെ പേസ് ആക്രമണം ശക്തിപ്പെടുത്താന്‍ ഷാരോണ്‍ ഗബ്രിയേലിനെയോ കിര്‍ക് മക്കെന്‍സിയെയോ വിന്‍ഡീസ് ഇലവനില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും കാര്‍ത്തിക് പറഞ്ഞു.

ALSO READ: ‘വെറുത്തുപോയി, ഇനിയാർക്കും ഇത്തരത്തിൽ തോന്നാത്ത വിധം കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണം’; മണിപ്പൂർ ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് അക്ഷയ്കുമാർ

ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനെ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ പ്രധാനമായും ബൗളിംഗ് നിരയിലാണ് മാറ്റം പ്രതീക്ഷിക്കുന്നത്. ആദ്യ ടെസ്റ്റില്‍ കളിച്ച ജയദേവ് ഉനദ്ഘട്ടിന് പകരം പേസര്‍ മുകേഷ് കുമാര്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യ ടെസ്റ്റിലെ പിച്ച് സ്പിന്നര്‍മാരെ തുണച്ചതിനാല്‍ രണ്ടാം ടെസ്റ്റില്‍ ശാര്‍ദ്ദുല്‍ താക്കൂറിന് പകരം അക്സര്‍ പട്ടേല്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ചേക്കുമെന്നും സൂചനകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News