‘ഒരു ചാറ്റ്ജിപിടിക്കും മനുഷ്യമനസ്സിനെ വെല്ലാനാവില്ല’; ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തി

ചാറ്റ്ജിപിടിക്ക് ഒരിക്കലും മനുഷ്യമനസ്സിനെ തോല്പിക്കാനാകില്ലെന്ന് ഇൻഫോസിസ് സ്ഥാപനകൻ നാരായണമൂർത്തി. ടെക്ക് ലോകം വ്യാപകമായി ചാറ്റ്ജിപിടികളെ കൂട്ട് പിടിക്കുമ്പോളാണ് നാരായണമൂർത്തി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നാരായണമൂർത്തി ചാറ്റ്ജിബിടിയെ പറ്റി ഇത്തരത്തിൽ അഭിപ്രായം പറഞ്ഞത്. ചാറ്റ്ജിബിടി എന്ന ടെക്നോളജി മികച്ചതാണ്. എന്നാൽ അവ മനുഷ്യമനസ്സിനെ വെല്ലില്ല. താൻ വിശ്വസിക്കുന്നത് മനുഷ്യന്റെ മനസ്സാണ് ജ്ഞാനങ്ങളുടെയും ബുദ്ധിയുടെയും കേന്ദ്രം എന്നാണ്. അത് ഒരിക്കലും ചാറ്റ്ജിബിടിക്ക് ബദലാകില്ലെന്നും മനുഷ്യന്റെ മനസ്സാണ് മികച്ചതെന്നും നാരായണമൂർത്തി അഭിപ്രായപ്പെട്ടു.

ടെക്ക് ലോകം വ്യാപകമായി ചാറ്റ്ജിപിടി ഉപയോഗിച്ചുതുടങ്ങുന്ന സമയമാണ് ഇപ്പോൾ. ഗൂഗിൾ വികസിപ്പിച്ച ബാർഡ് എന്ന ചാറ്റ്ജിപിടിയും ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിയും എല്ലാം വ്യാപകമായി ഇപ്പോൾത്തന്നെ ഉപയോഗിക്കപ്പെടുന്നുണ്ട്. തുടർന്ന് മൈക്രോസോഫ്റ്റിന്റെ സെർച്ച് എഞ്ചിനായ ബിങ്ങും ചാറ്റ്ജിപിടി വികസിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News