‘ദേര്‍ ഈസ് നോ ക്രിസ്മസ് ഇന്‍ ബത്‌ലഹേം, ദ ടൗണ്‍ വേര്‍ ഇറ്റ് ഓള്‍ സ്റ്റാര്‍ട്ടഡ്’: ശ്രദ്ധേയമായി മഹാരാജാസ് കോളേജ് യൂണിയന്റെ പലസ്‌തീൻ ഐക്യദാര്‍ഢ്യ കരോൾ

പലസ്തീന് ഐക്യദാര്‍ഢ്യ കരോളുമായി എസ്എഫ്‌ഐ മഹാരാജാസ് കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. എറണാകുളം മഹാരാജാസ് കോളേജ് മുതല്‍ മറൈന്‍ ഡ്രൈവ് അബ്ദുള്‍ കലാം മാര്‍ഗ് വരെയാണ് കരോള്‍ നടന്നത്.

ALSO READ: “ഏവരെയും ചേർത്ത് നിർത്തി ക്രിസ്തുമസും പുതുവത്സരവും വരവേൽക്കാം”: മുഖ്യമന്ത്രി

ക്രിസ്മസ് പപ്പാനിയുടെ വേഷമണിഞ്ഞും ചുവന്ന വസ്ത്രങ്ങൾ ധരിച്ചും ബാനറുള്‍പ്പെടെ പിടിച്ചായിരുന്നു പരിപാടി. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് ബാനറിലെ വാക്കുകളാണ്…. ‘ദേര്‍ ഈസ് നോ ക്രിസ്മസ് ഇന്‍ ബത്‌ലഹേം, ദ ടൗണ്‍ വേര്‍ ഇറ്റ് ഓള്‍ സ്റ്റാര്‍ട്ടഡ്’.

‘എല്ലാത്തിനും തുടക്കം കുറിച്ച ബദ്‌ലഹേം ടൗണില്‍ ക്രിസ്തുമസ് ഇല്ല’ എന്ന് പറഞ്ഞുകൊണ്ടാണ് പലസ്തിന്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചത്.

ALSO READ: യുഎൻ രക്ഷാസമിതിയുടെ ഗാസ പ്രമേയം; വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് അമേരിക്കയും റഷ്യയും

‘ഫ്രീ പാലസ്തിൻ ഫ്രീ പാലസ്തിൻ.. പൊരുതും ജനതയ്ക്ക് ഐക്യദാർഢ്യം’ എന്ന മുദ്രാവാക്യങ്ങൾ വിളിച്ച് കൊണ്ടും ബാനറിന് പിന്നാലെ പ്ലക്കാര്‍ഡുകൾ ഉയര്‍ത്തിയും വിദ്യാർഥികൾ ഇസ്രായേലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News